Monday, 21 July 2014


മനുഷ്യ വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ത്രസിപ്പിക്കുന്ന ഒരു ഭൂതകാലം മാധ്യമങ്ങള്‍ക്കുണ്ട്‌.ദേശിയ സ്വാതന്ത്ര സമരത്തില്‍ അടക്കം നിസ്തുലമായ പങ്കു മാധ്യമങ്ങള്‍ വഹിച്ചിട്ടുണ്ട്‌ എന്നത് വിസ്മരിക്കാന്‍ കഴിയില്ല.തല പോയാലും സത്യം വിളിച്ചു പറയുമെന്ന് പറഞ്ഞ സ്വദേശാഭിമാനിയും,സത്യത്തിന്റെ സാക്ഷികള്‍ ആകണമെന്ന് സകലരെയും ഓര്‍മിപ്പിച്ച മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബും മഹത്തായ മാധ്യമ പ്രവര്‍ത്തനത്തിന്റെ അഭിമാന സ്തംഭാങ്ങലാണ്.
എന്നാല്‍ വത്തമാനകാല മാധ്യമ പ്രവര്‍ത്തനം ലക്ഷണമൊത്ത കച്ചവടമായി മാറിയിരിക്കുന്നു.മൂലധന താല്‍പ്പര്യങ്ങളുടെ ഗുണഭോക്താക്കളായ ഉടമകളുടെ രാഷ്ട്രീയ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാവല്‍ക്കാരുടെ ജോലിയാണ് ഇപ്പോള്‍ അവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്..മാധ്യമങ്ങള്‍ എന്തുകൊണ്ട് കമ്മ്യുണിസ്റ്റ് വിരോധികളായി മാറുന്നു എന്നറിയാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല.രൂപ്പര്‍ട്ട് മര്‍ഡോക്ക് മുതല്‍ കണ്ടത്തില്‍ കുടുമ്പംവരെയുള്ള കൊര്‍പ്പരെടുകള്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെയും ആശയങ്ങളെയും കുഴിച്ചുമൂടാന്‍ കടലാസ്സും ചാനലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം തങ്ങളുടെ വര്‍ഗപരമായ താല്‍പ്പര്യങ്ങള്‍ക്കു കമ്മ്യുണിസ്ടുകള്‍ എതിരാണെന്ന് അവര്‍ക്കറിയാം എന്നുള്ളതാണ്.ഇടതുപക്ഷ നിലപാടുകള്‍ക്ക് വര്‍ധിച്ചുവരുന്ന ജനപിന്തുണയും പൊതു സ്വീകാര്യതയും,അതോടൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയവും തങ്ങളുടെ വര്‍ഗപരമായ താല്‍പ്പര്യങ്ങള്‍ക്കു തടസ്സമാകുമെന്ന തിരിച്ചറിവാണ് നഗ്നമായ കമ്മ്യുണിസ്റ്റ് വേട്ടക്കു അവരെ പ്രേരിപ്പിക്കുന്നത്........
ലോകമെമ്പാടുമുള്ള മുഖ്യധാര മാധ്യമങ്ങള്‍ പൊതുവേ ഇടതുപക്ഷ വിരുദ്ധ നിലപാടുകള്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ കമ്മ്യുണിസ്റ്റ് വിരോധത്തില്‍ പുളചാര്‍ക്കുകയാണ്.തങ്ങള്‍ക്കു താല്‍പ്പര്യമുള്ള എന്തും പര്‍വതീകരിക്കുകയും അല്ലാത്തവയെ തമസ്കരിക്കുകയും ചെയ്തുകൊണ്ടാണ് അവ തങ്ങളുടെ കമ്മ്യുണിസ്റ്റ് വേട്ട നിര്‍വഹിക്കുന്നത്.വാര്‍ത്തകളെന്ന പേരില്‍ നെറികേടുകളുടെ പരമ്പര തീര്‍ക്കുകയും,കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്തകള്‍ ഉത്പാദിപ്പിച്ചു വിതരണം നടത്തുകയും ചെയ്യുകയാണ് ഈ മാധ്യമങ്ങള്‍..എല്ലാ വാര്‍ത്തകളെയും കമ്മ്യുനിസ്ടുകള്‍ക്കെതിരായ നിലയില്‍ തയ്യാറാക്കുക,ഏതു പച്ചകള്ളവും സത്യമെന്ന നിലയില്‍ നിരന്തരം ആവര്‍ത്തിക്കുക,പടച്ചുവിടുന്ന നുണ കഥകള്‍ പൊളിയുമ്പോള്‍ പുതിയ നുണകള്‍ സൃഷ്ടിക്കുക,തുടങ്ങി ആരും ചെയ്യാനറക്കുന്ന നീചമായ പ്രവര്‍ത്തനങ്ങളാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്...ഏതു അധമ ജീവിക്കും cpim നെ എതിര്‍ത്താല്‍ മാധ്യമങ്ങളുടെ പരിലാളനയിലും പരിഗണനയിലും കഴിഞ്ഞു കൂടാം.കമ്മ്യുണിസ്റ്റ് വിരോധം കൈമുതലുള്ള എതു മനോരോഗിക്കും പുലഭ്യം പറയാനുള്ള വേദിയായി മാറുകയാണ് ചാനലുകള്‍...ധാര്‍മികതക്കും സദാചാരത്തിനും പുല്ലുവില കല്‍പ്പിക്കാത്ത,വ്യക്തി സ്വാതന്ത്രത്തെ ചവിട്ടിമെതിക്കുന്ന,വെള്ളം ചേര്‍ക്കാത്ത കള്ളങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന,കമ്മ്യുണിസ്റ്റ് വിരോധംകൊണ്ട് സമനില തെറ്റി പാര്‍ട്ടിയെ നിരന്തരം ആക്രമിക്കുന്ന,udf നു വിടുപണി ചെയ്യുന്ന ഈ മാധ്യമ ചെറ്റത്തരത്തെ മാധ്യമ സ്വാതന്ത്രമായി അന്ഗീകരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.ജനപക്ഷത്തു നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ എന്ത് നെറികേടിനും മടിക്കാത്ത വലതുപക്ഷ ഏറാന്‍ മൂളികളായ മക്കാര്‍ത്തിയന്‍ സന്തതികളുടെ ഭ്രാന്തന്‍ ജല്പ്പന്നങ്ങള്‍ വകവെക്കാത്തവര്‍ മാധ്യമ സ്വാതന്ത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആണെന്നാണ് അവര്‍ വിളിച്ചു കൂവുന്നത്....udf ന്റെ അച്ചാരം വാങ്ങി കുഴലൂത്ത് നടത്തുന്ന നെറികേടിനെ മാധ്യമ സ്വാതന്ത്രമായി അങ്ഘീകരിക്കാന്‍ ആര്‍ജവമുള്ള ഒരു സമൂഹവും മുന്നോട്ടു വരില്ലെന്ന് ഈ മക്കാര്‍ത്തിയന്‍ സന്തതികള്‍ മനസ്സിലാക്കിയാല്‍ നല്ലത് ....................