നിലമ്പൂര്‍ വനങ്ങളില്‍ നടന്നത് ഏറ്റുമുട്ടലോ വ്യാജ ഏറ്റുമുട്ടലോ? ഈ ചോദ്യത്തിന് ഉത്തരം തേടി ഇപ്പോള്‍ അന്വേഷണം
നടക്കുന്നുണ്ട്. നടന്നത് വ്യാജ ഏറ്റുമുട്ടലെങ്കില്‍ അത് കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതു
തന്നെയാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണവും ചര്‍ച്ചയും നടക്കട്ടെ. എന്നാല്‍, സംഭവം ഉയര്‍ത്തിക്കാട്ടി മാവോയിസ്റ്റു
കളുടെ മനുഷ്യത്വവും വിപ്ളവബോധവും പാടിപ്പുകഴ്ത്തിക്കൊണ്ട് ചില മനുഷ്യാവകാശപ്രവര്‍ത്തകരും സാഹിത്യകാരന്മാരും
രംഗത്തുവന്നിരിക്കുന്നു. ഇവരുടെ വാദങ്ങളുടെ ചുവടുപിടിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുകളും ട്രോളുകളുമായി രംഗത്തിറങ്ങി
യിരിക്കുന്ന നിഷ്കളങ്കരെങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും
2005 മുതല്‍ 2016 നവംബര്‍വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളിലും മാവോയിസ്റ്റു
കള്‍ക്കെതിരെ നടന്ന പൊലീസ് സൈനികനടപടികളിലും കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍
ഫ്ളിക്റ്റ് മാനേജ്മെന്റ് ശേഖരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 7295 പേര്‍ കൊല്ലപ്പെട്ടു. ഇവരിലെ 2509 പേര്‍ സുരക്ഷാ
ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളാണ്. മാവോയിസ്റ്റുകളാകട്ടെ 1851 സുരക്ഷാ ഉദ്യോഗസ്ഥരെയും
2936 സാധാരണക്കാരെയും കൊലപ്പെടുത്തി. ആരാണ് ഈ സാധാരണക്കാര്‍?
ഇവരുടെ ജാതി തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍, ഇവരിലെ ബഹുഭൂരി ഭാഗവും പാവപ്പെട്ട ആദിവാസികളാണ്.
ഒരുവശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറുവശത്ത് മാവോയിസ്റ്റുകളുടെയും ഭീഷണികള്‍ക്ക് നടുവില്‍ കിടന്ന്
നരകിക്കുന്ന ദരിദ്രനാരായണന്മാര്‍. മൂന്ന് വിഭാഗങ്ങളില്‍ ഏറ്റവുമധികം കൊല്ലപ്പെട്ടത് ഇവരാണ്. ചാവേര്‍പ്പടയുടെ
വിന്യാസങ്ങളുമായും ഒളിയിടങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്ന
കുറ്റം ചുമത്തി ഈ പാവങ്ങളെ കൊന്നൊടുക്കിയവര്‍ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകാന്‍ എന്തവകാശം?
മാവോയിസ്റ്റുകളുടെ മനുഷ്യസ്നേഹം എത്രകണ്ടുണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഡിലെ
മാല്‍ക്കാന്‍ഗരിയില്‍ ഒക്ടോബര്‍ 30ന് ഗോത്രവര്‍ഗക്കാരനായ ഭീമ പാഡ്യാമി കൊല്ലപ്പെട്ട സംഭവം. 25 അംഗ
മാവോയിസ്റ്റ് സംഘം മാഴിലി ഗ്രാമത്തിലെത്തി ഭീമ പാഡ്യാമിയെ തട്ടിക്കൊണ്ടുപോയി. തലയറുത്തുകൊന്നശേഷം
മൃതദേഹം ഗ്രാമത്തില്‍ പ്രദര്‍ശിപ്പിച്ചു. മാവോയിസ്റ്റുകളെ ഒറ്റിക്കൊടുത്താല്‍ ഭീമ പാഡ്യാമിമാര്‍ ഇനിയും ഉണ്ടാകുമെന്ന്
ഭീഷണി മുഴക്കിയശേഷമാണ് ഗ്രാമത്തില്‍നിന്ന് മാവോയിസ്റ്റ് സംഘം മടങ്ങിയത്. നിലമ്പൂരില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച്
സംസാരിക്കുന്നവര്‍ ഭീമ പാഡ്യാമിയെക്കുറിച്ചുകൂടി സംസാരിച്ചാല്‍ അവരുടെ മനുഷ്യാവകാശബോധം കുറെക്കൂടി
വിശ്വസനീയവും ആധികാരികവുമാകും.
ആരാണ് വര്‍ഗശത്രു
സിപിഐ എമ്മിന് വിപ്ളവവീര്യം പോരെന്ന പ്രഖ്യാപനത്തോടെയാണ് 1967ല്‍ കനു സന്യാല്‍, ചാരു മജുംദാര്‍, ജന്‍ഗള്‍
സാന്താള്‍ എന്നിവരുടെ നേതൃത്വത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം രൂപീകൃതമായത്.‘ഭൂപ്രഭുക്കളെ കൊലപ്പെടുത്തിയും
ഭൂസ്വാമിമാരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് നല്‍കിയും ആരംഭകാലം സജീവവും സംഘര്‍ഷഭരിതവുമാക്കിയ
നക്സലൈറ്റുകള്‍ക്ക് അധികം താമസിയാതെതന്നെ തോക്കിന്‍കുഴലിലൂടെ വിപ്ളവം സാധ്യമല്ലെന്ന തിരിച്ചറിവുണ്ടായി.
നക്സല്‍ സംഘടനകളായ എംസിസിഐ (മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ), പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്
(പിഡബ്ള്യുജി), സിപിഐ എംഎല്‍ എന്നിങ്ങനെ നിരവധി ഗ്രൂപ്പായി പിരിഞ്ഞു. ദുര്‍ബലമായിക്കൊണ്ടിരുന്ന പിഡബ്ള്യുജി,
എംസിസി തുടങ്ങിയവര്‍ ലയിച്ച് 2004ല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിച്ചതോടെയാണ്
സംഘടനയ്ക്ക് വര്‍ധിതവീര്യം കൈവന്നത്. എന്നാല്‍, ഒരു ഭൂസ്വാമിയെപ്പോലും പുതിയ സംഘടന കൊന്നില്ല. ഒരു
ഭൂപ്രഭുവില്‍നിന്നും ഭൂമി പിടിച്ചെടുത്തില്ല. ഒരുതുണ്ട് ഭൂമിപോലും ഒരു ആദിവാസിക്കും വിതരണം ചെയ്തില്ല. പിന്നെ
എന്താണ് ലക്ഷ്യം?
1947ല്‍ ഇന്ത്യ നേടിയ സ്വാതന്ത്യ്രം യഥാര്‍ഥ സ്വാതന്ത്യ്രമല്ലാത്തതിനാല്‍ ചൈനീസ് മാതൃക പിന്തുടര്‍ന്നുകൊണ്ട്
സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് 2004ല്‍ മാവോയിസ്റ്റുകള്‍ അംഗീകരിച്ച
ഭരണഘടന വ്യക്തമാക്കുന്നു. അധികാരം പിടിച്ചെടുക്കാനുള്ള സായുധസമരത്തിനായുള്ള ധനസമാഹരണം എങ്ങനെ
നടത്തണമെന്നതിനെക്കുറിച്ച് മാവോയിസ്റ്റ് ഭരണഘടന നിഷ്കര്‍ഷിക്കുന്നതിങ്ങനെ. പാര്‍ടിഫണ്ട്, അംഗത്വഫീസ്, ലെവി,
സംഭാവന, നികുതികള്‍, പിഴ, പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ തുടങ്ങിയവയിലൂടെ ധനസമാഹരണം നടത്തണം.
”ഛത്തീസ്ഗഡ്, ഒഡിഷ, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഖനിമേഖലകളും
ഗോത്രമേഖലകളുമാണ് മാവോയിസ്റ്റുകളുടെ പ്രധാന ശക്തികേന്ദ്രങ്ങള്‍. ഈ മേഖലയിലെ അനിയന്ത്രിത ഖനനമാണ്
മാവോയിസത്തിന് കരുത്താര്‍ജിക്കാനുള്ള വിത്തുകള്‍ പാകിയത്. സ്റ്റെര്‍ലൈറ്റ്, വേദാന്ത, ഹിന്താള്‍ക്കോ തുടങ്ങിയ
ബഹുരാഷ്ട്രഭീമന്മാരാണ് ഇവിടത്തെ ഖനിരാജാക്കന്മാര്‍.
എന്നാല്‍, കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ 5445 പേരില്‍ ഒരൊറ്റ ഖനിരാജാവും
ഇല്ല. റെഡ്ഡിരാജാക്കന്മാര്‍ 20,000 കോടിയുടെ ഇരുമ്പയിര് ഊറ്റിയെടുത്ത് ഊഷരഭൂമിയാക്കി മാറ്റിയ കര്‍ണാടകത്തിലെ
ബെല്ലാരിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമേ ഇല്ല. സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമേഖല
ശൃംഗേരിയാണ്.ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗോണില്‍ ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സിനുനേരെ അടുത്തിടെയുണ്ടാ
യ മാവോയിസ്റ്റ് ആക്രമണം അവരുടെ വര്‍ഗസ്വഭാവം കാണിക്കുന്നതാണ്. ഖനികള്‍ നടത്തുന്ന ചൂഷണത്തിനെതിരെയുള്ള
വര്‍ഗസമരത്തിന്റെ ഭാഗമായി മാവോയിസ്റ്റുകള്‍ തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്തു. ഒരു മാനേജര്‍ കൊല്ലപ്പെട്ടു.
സംസ്ഥാനത്തെ പ്രമുഖ വ്യവസായിയും ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സിന്റെ ഉടമയുമായ കമാല്‍ ശാരദയ്ക്ക് ഒന്നും
സംഭവിച്ചില്ല.
ഇന്ത്യയിലെ മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ സാമ്പത്തികസ്രോതസ്സ് ഖനി ഉടമകളാണ്. തൊഴിലാളികള്‍മുതല്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെയുള്ളവരില്‍നിന്ന് നടത്തുന്ന നിര്‍ബന്ധിത മാസപ്പിരിവ്, തട്ടിക്കൊണ്ടുപോയവരെ
മോചിപ്പിക്കുന്നതിനായി കൈപ്പറ്റുന്ന മോചനദ്രവ്യം എന്നിങ്ങനെ ഒരുവര്‍ഷം ശരാശരി 1000 കോടി രൂപയെങ്കിലും
മാവോയിസ്റ്റുകളുടെ വിപ്ളവഫണ്ടില്‍ എത്തുന്നുണ്ടെന്നാണ് അനുമാനം. ഈ തുകകൊണ്ട് രാജ്യത്തെ ദാരിദ്യ്രവും
ചൂഷണവും അവസാനിപ്പിക്കാനായി ഇവര്‍ എന്താണ് ചെയ്തത്? സമീപകാലത്ത് സംഘടിതമായി കഞ്ചാവുകൃഷി
ആരംഭിച്ചിരുന്നു. ബിഹാറിലെ ഗയ, റോഗ്താസ്, ഔറംഗാബാദ്, നവാഡ, ബാങ്ക എന്നിവിടങ്ങളിലാണ് മാവോയിസ്റ്റ്”
കഞ്ചാവുകൃഷിയുള്ളത്.
വികസനവും മാവോയിസവും
ഗോത്രമേഖലയിലെ വികസനമുരടിപ്പാണ് മാവോയിസത്തിന് വിത്തുപാകുന്നത്. എന്നാല്‍, വികസനപദ്ധതികളോട്
മാവോയിസ്റ്റുകള്‍ പുലര്‍ത്തുന്ന സമീപനം എന്താണ്്? ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥയ്ക്ക് വിരാമമിടുക എന്ന
ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം ഊടും പാവും നല്‍കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും ആദിവാസി
വനാവകാശനിയമവും ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്.എന്നാല്‍, പല മേഖലകളിലും പദ്ധതിനടത്തിപ്പിന്
മാവോയിസ്റ്റുകള്‍ വിലക്കേര്‍പ്പെടുത്തി. 2008ല്‍ ബംഗാളിലെ ലാല്‍ഗഡ് മേഖല പിടിച്ചടക്കിയ മാവോയിസ്റ്റുകള്‍ മൂന്നു
പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് വിലക്കേര്‍പ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത സിപിഐ എം
നേതാക്കളെ തലയറുത്ത് മൃതദേഹം ഗ്രാമത്തിന് നടുവില്‍ ഒരു കട്ടിലില്‍ കിടത്തിയശേഷം ഗ്രാമീണരെ വരിക്ക് നിര്‍ത്തി
പ്രദര്‍ശിപ്പിച്ചു. 2008ല്‍ പടിഞ്ഞാറന്‍ മിഡ്നാപുരിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി സാല്‍ബൊനിയില്‍ സ്റ്റീല്‍
പ്ളാന്റിന് തറക്കല്ലിട്ട് മടങ്ങിവരവെയാണ് അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കുനേരെ വധശ്രമമുണ്ടായത്.
കഴിഞ്ഞ 11 വര്‍ഷ കാലയളവില്‍ ബംഗാളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 90 മാവോയിസ്റ്റുകളും 65 സുരക്ഷാ ഉദ്യോഗസ്ഥരും
മരിച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ കൊന്നുതള്ളിയത് 544 സാധാരണക്കാരെയായിരുന്നു. ഇവരിലെ ബഹുഭൂരിഭാഗവും
മാവോയിസത്തെ ആശയപരമായി ചെറുത്തിരുന്ന സിപിഐ എം പ്രവര്‍ത്തകരായിരുന്നു.
ജനാധിപത്യത്തിലേക്കില്ല
നേപ്പാളില്‍ തുടങ്ങി ഇങ്ങ് നിലമ്പൂര്‍ വനത്തിലേക്കുവരെ വ്യാപിച്ച് നീണ്ടുകിടക്കുന്നതാണ് മാവോയിസ്റ്റ് ചുകപ്പന്‍ ഇടനാഴി.
ചുകപ്പന്‍ ഇടനാഴിയുടെ തുടക്കവും ലോകത്താകമാനമുള്ള മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം ആവേശവുമായിരുന്ന
നേപ്പാള്‍ മാവോയിസ്റ്റ് പാര്‍ടി 2008ല്‍ ഗറില്ലാ വിപ്ളവരീതികള്‍ ഉപേക്ഷിച്ച് ജനാധിപത്യത്തെ സമരരീതിയായി
സ്വീകരിച്ചു. ജനാധിപത്യസര്‍ക്കാരിനുമേല്‍ രാജാവിന് പരമാധികാരം നല്‍കിയിരുന്ന ഭരണസംവിധാനത്തിന്
എതിരെയായിരുന്നു അവരുടെ സായുധപോരാട്ടം. രാജഭരണത്തിന് വിരാമമായതോടെ മാവോയിസ്റ്റുകള്‍ ആയുധം
താഴെവച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തില്‍ വന്നു. 2008ല്‍ അധികാരത്തില്‍ വന്ന നേപ്പാളിലെ
ആദ്യത്തെ ജനാധിപത്യപരമാധികാര സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യതീരുമാനം അതുവരെ ഹിന്ദുരാഷ്ട്രമായിരുന്ന
നേപ്പാളിനെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുക എന്നതായിരുന്നു.
ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നേപ്പാള്‍പാത പിന്തുടരാന്‍ ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ തയ്യാറല്ല. ഛത്തീസ്ഗഡിലെ
മാവോയിസ്റ്റ് ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ബസ്തറിന്റെ കാര്യംതന്നെയെടുക്കാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെ
ടുപ്പില്‍ ബസ്തര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ദിനേഷ് കശ്യപ് ജയിച്ചത് 1,24,359 വോട്ടിന്റെ ഭൂരിപക്ഷത്തിനാ
യിരുന്നു. കോര്‍പറേറ്റുവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും ബീഭത്സമുഖമായ ബിജെപിക്കെതിരെ
ആദിവാസികള്‍ക്കിടയില്‍ പ്രചാരണമോ ചെറുത്തുനില്‍പ്പോ നടത്താന്‍ മാവോയിസ്റ്റുകള്‍ തയ്യാറല്ല. കാരണം
മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്നത് വിപ്ളവബോധമല്ല, ധനസ്രോതസ്സാണ്. തിരിച്ചറിവുശേഷി നഷ്ടപ്പെട്ട കുറെ
ചെറുപ്പക്കാര്‍ ഭ്രാന്തന്‍ ആശയങ്ങളുടെ കെണിയില്‍ വീണ് ബലിയാടുകളാകുന്നു
deshabhimani.കെ രാജേന്ദ്രന്‍
