Friday, 24 March 2017

CPI (M) STAND ON TECHNOLOGIES

In the document on Tasks on Trade Union Front, adopted by the Central Committee in November 2002, it has been stated, “As communists, we are not opposed to the introduction of new technology since it leads to development of advanced means of productive forces in society.

“When new enterprises or industries are opened with new technology, we do not oppose it. However, when new technology is introduced in existing enterprises, where it entails loss of jobs… workers’ interests will have to be protected,” etc.

In view of these, how should one evaluate the anti-automation struggle in the LIC unit of West Bengal during 1966?

--- Himangshu Roy

THE communists are not opposed to and can never oppose the introduction of new technology since it develops advanced productive forces and thereby the levels of economic development.

However, in a capitalist system, technology is used for merely augmenting the profits of the capitalists and reduce the employment potential of the economy.

In a capitalist society, the communists oppose the adverse impact on the working class as a result of introduction of new technology, viz, the accompanying retrenchment drive, reduction of manpower; impact on health and safety of the workers, etc.

The long-drawn struggle conducted by the All India Insurance Employees Association in 1966, which successfully prevented installation of computers by LIC in Calcutta, was a struggle that was in effect a struggle against the LIC’s attempts to reduce the manpower after the introduction of computerisation. It was a struggle to highlight the ill effects of reckless use of computers on job potential in the country.

The struggle pointed out the arbitrary use of job killing devices by the capitalist class, and the task was successfully done by the struggle launched by AIIEA.

As a result of this struggle, the government of India was forced to appoint the Dandekar committee which recommended that before introduction of computers the employers have to negotiate with the trade unions and discuss the terms of introduction of computers. This was an important achievement of the struggle conducted by the AIIEA.

The situation has changed since then. The computer technology has advanced much and personal computers, laptops and palmtops have come in day-to-day use. Trade unions have signed collective agreements with the managements for providing protective clauses for job protection and service conditions. In certain areas, computers have generated new jobs, as in the IT sector. Even in the LIC, the computers have been introduced after discussions with the AIIEA. The union, which fought resolutely against introduction of computers, has ensured proper protection of the interests of the insurance employees.

Even in Europe and the USA, unions are today demanding reduction in hours of work for the employees who are working on computers since it strains the eyes of the employees. Cathode rays emitted by the video screen have adverse effects on the health of workers. Trade unions are demanding measures to protect their health. This question is being raised by trade unions in India also. Hence the party has laid a special emphasis on protecting the interests of the employees.

If any new technology is introduced by the management without consulting the trade unions, the latter naturally resort to agitation and resistance. The trade unions continue to defend the job and working conditions of the employees when new technology is introduced.

In certain industries the trade unions are demanding introduction of modern technology, as a means to ensure the survival of the industry in a competitive environment.

It would therefore not be correct to say that the struggle launched by the AIIEA in 1966 against computerisation in West Bengal was not correct. The struggle focused the attention of the whole country on the need for protecting the interests of the employees while introducing new technology.

Thursday, 23 March 2017

'വിട്ടയയ്ക്കല്‍' വ്യാജ വാര്‍ത്ത

കൊച്ചി> നീണ്ട കാലം ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്‌. നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കുക (remission)യാണ് ചെയ്യുന്നത് . അതായത് മൂന്നു മാസ തടവുകാര്‍ക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂര്‍ത്തിയായവര്‍ക്കു ഒരു വര്‍ഷം ഇങ്ങനെ ഇളവ് നല്‍കലാണ് ചെയ്യുക. അതില്‍ തന്നെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അടക്കമുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിയ്ക്കപ്പെട്ടവര്‍ക്ക് ഇളവ് കിട്ടില്ല. മറ്റുള്ളവര്‍ക്കെല്ലാം കിട്ടും. ആ പട്ടികയാണ് നിലവില്‍ ചര്‍ച്ച ആയത്, ആ ലിസ്റ്റിലുള്ളവരില്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമേ ഇപ്പോള്‍ പുറത്തുവരാന്‍ കഴിയൂ.
ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരെ ആരെയും ശിക്ഷയുടെ രണ്ടാം വര്‍ഷത്തിലോ മൂന്നാം വര്‍ഷത്തിലോ പുറത്തുവിടാന്‍ കഴിയില്ല. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ശിക്ഷിയ്ക്കപ്പെട്ട ടി പി ചന്ദ്രശേഖരന്‍  വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവരെ ഇപ്പോഴോ സമീപഭാവിയിലോ വിട്ടയക്കനാവില്ല. എന്നാല്‍ മറ്റ് കൊലക്കേസ് പ്രതികള്‍ക്ക് കിട്ടുന്ന ഇളവ് ഇവര്‍ക്കും ലഭിയ്ക്കും. അതിന് അര്‍ഹതപ്പെട്ട കാലാവധി അവര്‍ ജയിലില്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരിക്കും അത് ലഭിക്കുക. ഇതാണ് 1800 പേരെ ഉടന്‍ വിട്ടയയ്ക്കാന്‍  പോകുന്നു എന്ന മട്ടില്‍ വ്യാജവാര്‍ത്തയാക്കി മാധ്യമങ്ങള്‍ ആഘോഷിയ്ക്കുന്നത് .
ഈ വിഷയം ആദ്യ ഉയര്‍ന്നു വന്നപ്പോള്‍ ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജ്‌ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്‌ താഴെ:
തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നു, കുറ്റവാളികള്‍ക്ക് പിണറായി സര്‍ക്കാര്‍ മോചനം നല്‍കുന്നു എന്ന പ്രചാരണം ആരംഭിച്ചത് ഗവര്‍ണ്ണറുടെ ഓഫിസില്‍ നിന്ന് ഒരു പത്രക്കുറിപ്പ് വന്നതോടെയാണ്. 
സിപിഐ എം തടവുകാരെയാണ് വിടയുന്നതു എന്ന് ചിലര്‍. 
കൊടും കുറ്റവാളികളെ എന്ന് വേറെ ചിലര്‍. 
ചന്ദ്രബോസിനെ കൊന്ന നിസാമിനെയും വിടുമെന്ന് മറ്റു ചിലര്‍. 
ചുരുക്കത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ ഗുണ്ടകളെയും ക്രിമിനലുകളെയും മനുഷ്യ മൃഗങ്ങളെയുമാണ് സംരക്ഷിക്കുന്നത് എന്ന് സംഘ ഗാനം. 
സാധാരണ സ്വാതന്ത്ര്യ ദിനത്തിനും മറ്റും തടവുകാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ശിക്ഷയില്‍ ഇളവ് നല്‍കാറുണ്ട്. അതാവും, അത് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ അല്പം ഉദാരമാക്കിയതാകും എന്നാണു കരുതിയത്. 
അത്ര വലിയ ഗൗരവവും തോന്നിയില്ല. അങ്ങനെയിരിക്കുമ്പോഴാണ്, 'വിട്ടയക്കാന്‍' ശുപാര്‍ശ ചെയ്യുന്നവരുടെ പട്ടികയില്‍ ഈയടുത്ത് ശിക്ഷിക്കപ്പെട്ടവരും പെടുന്നു എന്ന വാര്‍ത്ത വന്നത്. 
ഒരു ഓണ്‍ലൈന്‍ മാധ്യമം ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് മനസ്സിലാക്കാം. ഒരുമ്പെട്ടിറങ്ങിയാല്‍ ഇതിലേറെയും സംഭവിക്കും. 
എന്നാല്‍ ചില ചാനലുകളും പത്രങ്ങളും ഇതേറ്റെടുത്തു. 
വി മുരളീധരന്റെ പ്രസ്താവന: മാനഭംഗ കേസിലേതുള്‍പ്പെടെയുള്ള 1,850 കൊടുംകുറ്റവാളികളെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ല, കുറ്റവാളികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.
ചന്ദ്രിക മുഖപ്രസംഗം; കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്നു വിടരുത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം. 
ഇത്രയുമായപ്പോഴാണ്, സംഭവം എന്താണ് എന്നു അന്വേഷിച്ചത്.
1 . 2015 ലേ സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കാനുള്ള 2300 തടവുകാരുടെ പട്ടികയാണ് അയച്ചിരുന്നത് . 
2 . ആ പട്ടിക തയാറാക്കി അയക്കുമ്പോള്‍ കേരളം ഭരിച്ചത് യു ഡി എഫ് ആണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 
3 . ആ പട്ടിക നിശ്ചിത സമയം കഴിഞ്ഞു, ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം തിരിച്ചയച്ചു. 
5 . എല്‍ ഡി എഫ് സര്‍ക്കാറിനു മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറിയും ജയില്‍ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയില്‍ നേരത്തെ 2300 പേരാണെങ്കില്‍, ഈ പരിശോധനയ്ക്കു ശേഷം അത് 1850 ആയി 
ചുരുക്കി. ഐക്യ കേരള വജ്ര ജൂബിലിയുടെ ഭാഗമായി നവംബര്‍ ഒന്നിന് നടപ്പാക്കാന്‍ അത് പരിഗണിക്കാം എന്ന് ഗവര്‍മെന്റ് തീരുമാനിച്ചു. 
6 . ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ ഗവര്‍ണര്‍ക്കു നല്‍കിയ 1850 തടവുകാരുടെ പട്ടികയില്‍ ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി ഒരു പേര് പോലും ഇല്ല. 
7. ഉദ്യോഗസ്ഥ തല സമിതി പുനഃപരിശോധിച്ചു അന്തിമ രൂപം നല്‍കിയ ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ടിയിരുന്ന ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു. അത് സാധാരണ ഔദ്യോഗിക ആശയ വിനിമയമാണ്. പക്ഷെ ഇവിടെ രാജ്ഭവനില്‍ നിന്ന് പ്രത്യേക 
പത്രക്കുറിപ്പ് ഇറങ്ങി. അതിലാകട്ടെ, 'റിലീസ്' അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ വിട്ടയയ്ക്കല്‍ അല്ല, നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു(മൂന്നു മാസ തടവുകാര്‍ക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂര്‍ത്തിയായവര്‍ക്കു ഒരു വര്‍ഷംഇങ്ങനെ) ഇളവ് നല്‍കലാണ്. ഒരു പ്രത്യേക ദിവസം (നവംബര്‍ ഒന്നിന്) കൂട്ടത്തോടെ 1850 പേര് ജയില്‍ മോചിതര്‍ ആക്കല്‍ അല്ല, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് ലഭ്യമാക്കി മോചിക്കപ്പെടലാണ്. ഒരാള്‍ക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്. 
7 . ഈ പട്ടികയ്ക്ക് രൂപം നല്‍കിയത് ജയില്‍ വകുപ്പാണ്. ഓരോ ജയിലില്‍ നിന്നും സൂപ്രണ്ടുമാരാണ് ശുപാര്‍ശ നല്‍കുന്നത്. അന്തിമ രുപം നല്‍കിയത് ജയില്‍ ഡി ജി പി. ഓരോ ജയിലില്‍ നിന്നുമുള്ള പരിശോധനയുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.
ഇത്രയും വിവരങ്ങള്‍ ഇവിടെ എഴുതേണ്ടി വരുന്നത്, നമ്മെ തെറ്റിദ്ധരിപ്പിക്കാനും ഇടതു പക്ഷം ഭീകര ഭരണം നടത്തുന്നുണ്ട് എന്ന് സ്ഥാപിക്കാനും കൊടും നുണകള്‍ തുടര്‍ച്ചായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ്. ഈ വിവരങ്ങള്‍ പൂര്‍ണ്ണമല്ല. ഫയല്‍ നമ്പറുകള്‍, തീയതികള്‍ഇങ്ങനെ കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. അത് വഴിയെ.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കുറ്റവാളികളുടെ തോഴന്‍ ആക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വാക്കു കൂടിഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 2300 പേരുകള്‍ ആണെങ്കില്‍ ഇപ്പോള്‍ അത് കുറഞ്ഞു 1850 ആയിട്ടുണ്ട്.
നമസ്കാരം.




Wednesday, 15 March 2017

ഒന്നിച്ചിരിപ്പും ചുംബനവും സമരരൂപങ്ങള്‍ എന്ന നിലയില്‍

     ശിവസേന എന്ന വര്‍ഗീയ രാഷ്ട്രീയ സംഘടന കൊച്ചിയില്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായത്. ആക്രമണത്തിന്റെ വേദിയായ മറൈന്‍ ഡ്രൈവില്‍ത്തന്നെ വ്യത്യസ്തമായ രണ്ടു സമരം നടന്നു. ഒന്ന് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ആഭിമുഖ്യത്തില്‍ നൂറുകണക്കിനു യുവാക്കളും യുവതികളും നടത്തിയ ഒന്നിച്ചിരിക്കല്‍ സമരം. ആശയങ്ങള്‍തമ്മില്‍ ചര്‍ച്ചചെയ്തും പാട്ടുപാടിയും ചിത്രംവരച്ചും അവര്‍ പ്രതിഷേധിച്ചു. മറ്റൊന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബനസമരം. ആള്‍ക്കൂട്ടത്തിനും ക്യാമറകള്‍ക്കും മുന്നില്‍നിന്ന് ഏതാനുംപേര്‍ ചുംബിച്ചു. സമരങ്ങള്‍ക്ക് അവസാനമില്ലല്ലോ. രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന സദാചാരഗുണ്ടായിസത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ ഇനിയും നടക്കാനിരിക്കുന്ന സമരങ്ങളില്‍ ഇതില്‍ ഏതാണ് മാതൃകാപരമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
   ചുംബനസമരത്തില്‍ പങ്കെടുത്തവരുടെ ആത്മാര്‍ഥതയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല. അവരെ അഭിവാദ്യംചെയ്യുന്നു. രണ്ടാംതവണയാണല്ലോ കേരളത്തില്‍ ഇത് നടക്കുന്നത്. ആദ്യഘട്ടത്തില്‍ കൌതുകത്തിനപ്പുറം പ്രതിഷേധത്തിന്റെയും അതുസംബന്ധമായ വൈകാരികതയുടെയും അന്തരീക്ഷം കാണാന്‍ കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തേത് ആവര്‍ത്തിക്കപ്പെട്ട കോമാളിത്തമായി പരിണമിച്ചു. സ്വാഭാവികമായും ഇത്തരം സമരത്തിന് വാര്‍ത്താപ്രാധാന്യം കിട്ടും. മാത്രമല്ല, മറൈന്‍ ഡ്രൈവിലെ സ്നേഹ ഇരിപ്പുസമരത്തേക്കാള്‍ പത്രങ്ങള്‍ കൌതുകം കണ്ടെത്തിയത് ചുംബനസമരത്തിനായിരുന്നു എന്നതിലും സംശയമില്ല. എന്നുവച്ച് ഒരുപറ്റം വായില്‍നോക്കികളുടെ താല്‍പ്പര്യത്തിനപ്പുറം കേരളീയസമൂഹത്തിന്റെ സാമൂഹ്യജാഗ്രതയുള്ള പിന്തുണ ഈ സമരത്തിന് ലഭിച്ചെന്നു പറയാനാകില്ല. ആണും പെണ്ണും തമ്മില്‍ ചുംബിക്കുന്നിടത്തേക്ക് ആര്‍ത്തിയോടെ പാഞ്ഞുചെന്ന് കാണാന്‍ പല്ലിളിച്ച് കാത്തു നില്‍ക്കുന്നതും, അവരെ ചൂരല്‍ചുഴറ്റി അടിച്ചോടിക്കുന്നതും ഒരേ മാനസികാവസ്ഥയുടെ പ്രതിഫലനമായിട്ടേ കാണാന്‍ കഴിയൂ. മാത്രമല്ല, സമരത്തിനു കാരണമായ ജീവല്‍പ്രശ്നത്തിന്റ പിന്നിലെ സാമൂഹ്യാവസ്ഥയെ കുറെയൊക്കെ മറച്ചുപിടിക്കാനും അതു കാരണമായി. ചര്‍ച്ച ചുംബനത്തിന്റെ കേവലകാഴ്ചയിലേക്ക് വഴുതിമാറി. 
   സമരരൂപങ്ങള്‍ സവിശേഷവും മൌലികവുമാകണം എന്നതില്‍ സംശയമില്ല. ഏത് സമരവും മനുഷ്യന്‍ താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി നടത്തുന്ന ത്യാഗവും സമര്‍പ്പണവുമാണ്. എന്റെ ഓര്‍മയില്‍ ഇപ്പോഴും മുറിവേല്‍പ്പിച്ചുനില്‍ക്കുന്ന ഒരു സമരം വര്‍ഷങ്ങള്‍ക്കുമുമ്പ് മണിപ്പുരില്‍ നടന്നതാണ്. അഎടജഅ എന്ന കിരാതനിയമത്തിനെതിരെ പ്രവര്‍ത്തിച്ച കാരണത്തിന് മനോരമാദേവി എന്ന യുവതിയെ പട്ടാളക്കാര്‍ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ക്യാമ്പിലിട്ട് ബലാത്സംഗംചെയ്ത് കൊന്നു. അതിനെതിരെ അവളുടെ ഗ്രാമത്തില്‍നിന്നുള്ള പ്രായമായ 12 അമ്മമാര്‍ 2004 ജൂലൈ 15ന് ഇംഫാലിലെ പട്ടാള ആസ്ഥാനത്തേക്ക് നഗ്നരായി മാര്‍ച്ച് ചെയ്തു. അവര്‍ വിളിച്ചുപറഞ്ഞു: ഞങ്ങളെല്ലാം മനോരമയുടെ അമ്മമാരാണ്. ഞങ്ങളെയും ബലാത്സംഗംചെയ്ത് കൊല്ലൂ. അവര്‍ തങ്ങളുടെ മുഖമോ പേരോ മറച്ചുവച്ചില്ല. ആളുന്ന തീജ്വാലകള്‍പോലെയാണ് ആ നഗ്നശരീരങ്ങള്‍ ലോകം ദര്‍ശിച്ചത്. വേദനയും കണ്ണീരും അധികാരത്തിനു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന മനുഷ്യരുടെ ആത്മരോഷവും കൃത്യമായി പ്രകടിപ്പിക്കാന്‍ ആ സമരത്തിനുകഴിഞ്ഞു. ഞാന്‍ താരതമ്യത്തിന് ഒരുമ്പെടുകയല്ല. സ്ത്രീക്ക് കണ്ണീരും അസ്വാതന്ത്യ്രവും നല്‍കുന്ന വ്യവസ്ഥയ്ക്കെതിരായ സാമൂഹ്യവിമര്‍ശത്തിന്റെ ഒരു ചെറുനാളമെങ്കിലും വെളിവാക്കാന്‍ ചുംബനസമരത്തിനു കഴിഞ്ഞോ? പ്രണയത്തിന് നേര്‍ക്ക് നീണ്ടുവരുന്ന മതപൌരോഹിത്യത്തിന്റെ കടന്നാക്രമണങ്ങളെ തുറന്നുകാട്ടാന്‍ അത് പര്യാപ്തമായോ?
   മനുഷ്യന്‍ തമ്മിലുള്ള ചുംബനം സര്‍ഗാത്മകമാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് സാഹിത്യത്തിലും സിനിമയിലും അത് പ്രസക്തമാകുന്നത്. പക്ഷേ, അഭിനയത്തിനപ്പുറത്താകുമ്പോള്‍ അത് തികച്ചും വ്യക്തിപരമാണ്. അവിടെ സമൂഹത്തിന്റെ സാന്നിധ്യമോ ഇടപെടലോ ആവശ്യമില്ല. വ്യക്തികള്‍ പൊതുസ്ഥലത്തുവച്ച് ചുംബിക്കുമ്പോഴും പ്രണയലീലകളില്‍ ഏര്‍പ്പെടുമ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നം ലൈംഗികമായ ദാരിദ്യ്രവും അനാരോഗ്യവും അനുഭവിക്കുന്ന സമൂഹത്തിന്റെ അസ്വാസ്ഥ്യമാണ്. ഈ ദാരിദ്യ്രവും അനാരോഗ്യവും ചികിത്സിച്ചുമാറ്റുക എന്നതല്ലാതെ അവര്‍ക്കുവേണ്ടി പ്രണയത്തെ തടയുക എന്നത് ഉചിതമായ കാര്യമല്ല. ചുംബിക്കുന്നത് കിടപ്പുമുറിയിലായാലും ആള്‍ക്കൂട്ടിത്തിനു നടുവിലായാലും അതില്‍ പങ്കെടുക്കുന്നവര്‍ ആ സന്ദര്‍ഭത്തില്‍ വ്യക്തിതലത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. അവര്‍ ലോകത്തെ മറക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ നിരാകരിക്കുന്നു. പ്രണയത്തിനിടയില്‍ സമൂഹം ചെന്ന് ഇടപെടേണ്ട കാര്യമില്ലാത്തതുപോലെ സാമൂഹ്യാവശ്യമായ സമരത്തിലും പ്രണയചേഷ്ടകള്‍ വന്ന് ഇടപെടേണ്ട കാര്യമില്ല. അധികാരത്തിന്റെ അഹങ്കാരംകൊണ്ട് പ്രണയം തടസ്സപ്പെടുമ്പോള്‍ ആളുകള്‍ കേവലചേഷ്ടകളിലൂടെയല്ല വന്ന് പ്രതികരിക്കേണ്ടത്. സാമൂഹ്യശക്തിയായി മാറിയിട്ടാണ്.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസം വെളിവാക്കുന്നത് പുതിയൊരിനം രാഷ്ട്രീയപ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നു എന്നാണ്. ഇതു സംബന്ധമായി പിടിക്കപ്പെട്ട ചില പ്രതികള്‍ മുമ്പ് നടന്ന ചില സ്ത്രീപീഡനകേസുകളിലെ പ്രതികളായിരുന്നു എന്ന വാര്‍ത്ത വായിച്ചിരുന്നു. ഇതില്‍ ഒട്ടും അസ്വാഭാവികതയില്ല. മതരാഷ്ട്രീയത്തിന്റെ രണ്ടു ദൌത്യമാണ് സദാചാരസംരക്ഷണവും സ്ത്രീപീഡനവും. കൊട്ടിയൂരിലെ കുഞ്ഞുപെണ്‍കുട്ടിയെ ലൈംഗികമായി കടന്നാക്രമിച്ച് ഗര്‍ഭിണിയാക്കിയ പുരോഹിതന്റെ പ്രവൃത്തികള്‍ പരിശോധിച്ചാലും ഇത് വ്യക്തമാകും. കുട്ടികളില്‍ സദാചാരപരമായ ധാര്‍മികവിശുദ്ധി സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഇടവകയിലെ രക്ഷാകര്‍ത്താക്കളെ നിരന്തരം ഉപദേശിച്ചിരുന്നയാളാണത്രേ അദ്ദേഹം. സദാചാരം പാലിക്കാത്തതുകൊണ്ടാണ് സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് എന്നാണ് എല്ലാവിധ മതപൌരോഹിത്യവും കരുതുന്നത്. സദാചാരം ലംഘിക്കുന്നവള്‍ക്ക്  മതരാഷ്ട്രീയാധികാരം നല്‍കുന്ന ശിക്ഷയാണ് ബലാത്സംഗംപോലുള്ള പീഡനങ്ങള്‍. കേരളത്തില്‍ സംഘടനാപരമായി ശക്തമല്ലെങ്കിലും ബിജെപിയെപ്പോലെ ശിവസേനയും ഇന്ന് അധികാരത്തിലെത്തിയതിന്റെ അഹങ്കാരത്തിലാണ്. മോഡിസര്‍ക്കാരിലെ സഖ്യകക്ഷിയാണ് സേന. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി പുലരുന്ന രണ്ടു പ്രസ്ഥാനങ്ങളാണ്. മതത്തിന്റെ കൂടാതെ ഭാഷാ വംശീയതയുടെ പേരില്‍ക്കൂടിയും ഇന്ത്യന്‍ സമൂഹത്തില്‍ ശത്രുതയും‘ഭിന്നിപ്പുമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് സേനയെ ബിജെപിയില്‍നിന്ന് തെല്ല് വ്യത്യസ്തമാക്കുന്നത്.
   എന്തുകൊണ്ടാണ് സദാചാര ഗുണ്ടായിസം ഇപ്പോള്‍ ശക്തമായി അരങ്ങിലെത്തിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. പൊലീസിന്റെ അനാസ്ഥകൊണ്ടാണെന്ന് പ്രതിപക്ഷകക്ഷി‘ഭാഷയില്‍ പറയാം. കേരളത്തില്‍ പൊലീസ് കാലങ്ങളായി എങ്ങനെ, എന്തിനുവേണ്ടി രൂപപ്പെട്ടിരിക്കുന്നു എന്നന്വേഷിച്ചാല്‍ ഈ വിമര്‍ശത്തിന് ഉത്തരം കിട്ടും. പക്ഷേ, അതിലപ്പുറം വസ്തുതാപരമായ ഒരു വിശകലനത്തിന്റെ ആവശ്യമുണ്ട്. സാമാന്യജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയരാഷ്ട്രീയം ഏറ്റവും ഏറെ ഭയപ്പെടുന്ന മനുഷ്യവികാരമാണ് പ്രണയം. സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരാകര്‍ഷണത്തിനു മുന്നില്‍ മതങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ മതില്‍ക്കെട്ടുകളും തകരുന്നതാണ് അനുഭവം. അതുകൊണ്ട് എല്ലായിനം പൌരോഹിത്യവും പ്രണയത്തിന് എതിരാണ്. (ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ടപ്പോള്‍ എല്ലാ മതമേധാവികളും അവളെയാണല്ലോ കുറ്റപ്പെടുത്തിയത്.) പ്രണയത്തിന്റെ കാരണം സ്ത്രീയും അവളുടെ ശരീരവുമാണെന്ന് പുരോഹിതന്മാര്‍ കരുതുന്നു. അതുകൊണ്ട് അവര്‍ അവളെ പ്രത്യേകിച്ചും അവളുടെ യൌവനകാലശരീരത്തെ ഭയപ്പെടുന്നു. അവള്‍ക്കുമേല്‍ മതങ്ങളുടെ ഉടമാവകാശം സ്ഥാപിക്കുന്നതിന്റെ പേരായിട്ടാണ് ഇന്ന് സദാചാരം നിലനില്‍ക്കുന്നത്. രാഷ്ട്രീയാധികാരം കിട്ടുമ്പോഴും അധികാരത്തിനുവേണ്ടി ഹിംസാത്മകമായി ഉപയോഗിക്കുമ്പോഴുമാണ് മതങ്ങള്‍ സദാചാരപൊലീസ് ചമയുന്നത്. രാഷ്ടീയവല്‍ക്കരിക്കപ്പെട്ട മതാധികാരത്തിന്റെ വിജയക്കൊടി പാറുന്ന രംഗവേദിയായി ഇന്ത്യ മാറുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടാകാതിരിക്കാന്‍ നിര്‍വാഹമില്ല. ജനാധിപത്യപ്രക്രിയ പൂര്‍ത്തിയാക്കുക എന്ന രാഷ്ട്രീയ ജാഗ്രതകൊണ്ടല്ലാതെ ഇതിനെ നേരിടാനാകില്ല. വര്‍ഗീയതയുടെ കടന്നുവരവും സദാചാരപൊലീസിങ്ങും തമ്മിലുള്ള ഈ അടുത്ത ബന്ധത്തെ മറച്ചുപിടിക്കാനാണ് ഭൂരിഭാഗം മാധ്യമങ്ങളും ഉത്സാഹിക്കുന്നത്. അതിനു സഹായകരമായ അരാഷ്ട്രീയവല്‍ക്കരണത്തെയാണ് ചുംബനസമരം ലക്ഷ്യംവയ്ക്കുന്നത്.
   ആണ്‍പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതും പഠിക്കുന്നതും സംവദിക്കുന്നതും ഉല്ലസിക്കുന്നതും ഇന്ന് നമ്മുടെ ക്യാമ്പസുകളില്‍ കാണുന്ന മാതൃകാപരമായ ദൃശ്യങ്ങളാണ്. ഇവര്‍ക്കിടയില്‍ ആര്‍ക്കെങ്കിലും തമ്മില്‍ പ്രണയമുണ്ടോ എന്നത് അവരുടെമാത്രം കാര്യം. പ്രണയത്തിനപ്പുറത്തുള്ള സൌഹൃദക്കൂട്ടായ്മകളും ആണ്‍പെണ്‍ വ്യക്തിബന്ധങ്ങളും പുതിയ തലമുറയുടെ ഊര്‍ജ്വസ്വലമായ മാനസികാരോഗ്യത്തെയാണ് വെളിവാക്കുന്നത്. ഏറ്റവും സന്തോഷകരമായ ഒരു കാര്യം ഇതുവഴി എത്രയോ കാലമായി നാം പ്രതീക്ഷിക്കുന്ന സമത്വം സാധ്യമാകുന്നുണ്ട് എന്നതാണ്. ഇങ്ങനെ ഭേദചിന്തയില്ലാതെ കുട്ടികള്‍ ഇടകലര്‍ന്നിരുന്ന് അവരുടെ യൌവനകാലത്തെ ആഘോഷമാക്കുന്നതില്‍ മലയാളി അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് അവനിലേക്ക് അല്‍പ്പാല്‍പ്പമായി അരിച്ചുകയറുന്ന വര്‍ഗീയവിഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്. നവോത്ഥാനം നല്‍കിയ ജനാധിപത്യവല്‍ക്കരണം എവിടെയോ തടസ്സപ്പെടുന്നു എന്നും സന്ദേഹിക്കാം. മതത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയാധികാരം സ്ഥാപിക്കപ്പെട്ടിരിക്കുന്ന രാഷ്ടങ്ങളില്‍ ഇങ്ങനെയുള്ള ഇടകലര്‍ന്നിരിപ്പ് സാധ്യമായ കാര്യമല്ല. കലാപരിപാടികള്‍ കാണുന്നതിനോ പ്രഭാഷണം കേള്‍ക്കുന്നതിനോ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരിക്കാന്‍ അനുവാദമില്ലത്ത രാജ്യങ്ങളുണ്ട്. പൊലീസ് വന്ന് പുരുഷനോട് അശ്ളീലവ്യംഗ്യത്തോടെ ചോദിക്കും: ഇക്കാണുന്നതുമുഴുവന്‍ നിന്റെ ഭാര്യമാരാണോ?’ ഇത് ഏതെങ്കിലും മതത്തിന്റെമാത്രം കാര്യമല്ല. അല്ലെങ്കില്‍ മതത്തിന്റെ സ്വാഭാവികമായ വ്യവസ്ഥയുമല്ല. മതങ്ങള്‍ രാഷ്ട്രീയാധികാരത്തിനുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ്. ഒരു കാര്യം ഉറപ്പ്. ഒന്നിച്ചിരിക്കുമ്പോള്‍ സമൂഹമുണ്ടാകുന്നു. ചുംബിക്കുമ്പോള്‍ വ്യക്തിയും
                                                                                                   അശോകന്‍ ചരുവില്‍



Sunday, 5 March 2017

എന്താണ് കിഫ്ബി ........

എന്താണ് കിഫ്ബി ........ 
കിഫ് ബിയെ തള്ളി പറഞ്ഞവർ വായിക്കണം എന്താണ് കിഫ്ബി ........ എങ്ങിനെയാണ് നവകേരള സൃഷ്ടിക്ക് കിഫ് ബി സഹായകരമാവുന്നത് .....
ആരാണ് കീഫ് ബിയെ നയിക്കുന്നത് .......
കേരളത്തിന്റെ വികസനത്തിന് വന്‍കിട പദ്ധതികള്‍ക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്വഴക്കം ഒഴിവാക്കി ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ആശയമാണ് കിഫ്ബി (Kerala Infrastructure Investment Fund Board). ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കിഫ്ബിയായിരിക്കും. കണിശക്കാരില്‍ കണിശക്കാരനെന്ന് പേരുകേട്ട മുന്‍ സിഎജി വിനോദ് റായിയെ ഉപദേശക സമിതി ചെയര്‍മാനാക്കി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം 4004 കോടി രൂപ ചെലവിട്ടുള്ള 48 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ വനംവകുപ്പിന് നൂറുകോടി, ആരോഗ്യത്തിന് 149 കോടിയുടെ രണ്ട് പദ്ധതികള്‍, വ്യവസായ വികസനത്തിന് 1264 കോടി, ഐടിക്കായി 351 കോടി, 1257 കോടിയുടെ 23 ജലവിതരണ പദ്ധതികള്‍, മരാമത്തു പണികള്‍ക്കായി 611 കോടി എന്നിങ്ങനെയാണ് വിവിധ വകുപ്പുകളില്‍ ചെലവിടുക. 272 കോടി ചെലവിട്ട് മൂന്ന് മേല്‍പാലങ്ങള്‍കൂടി നിര്‍മ്മിക്കമ്പോള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വന്‍കിട പദ്ധതികള്‍ക്കായുള്ള കേരളത്തിന്റെ അഥവാ തോമസ് ഐസക്കിന്റെ പുതു പരീക്ഷണത്തിന് ആരംഭമാകുന്നു. പദ്ധതികള്‍ക്ക് ആദ്യഗഡുവായി വേണ്ട 1750 കോടിയോളം ബോണ്ടുകളിലൂടെ കണ്ടെത്താന്‍ എസ്ബിഐയെ ചുമതലപ്പെടുത്തി. രണ്ടാംഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് 4000 കോടി കണ്ടെത്തുന്നതോടെ കിഫ്ബിക്ക് ഊര്‍ജമാകും. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളാക്കുകയും ചെയ്തതോടെ നവകേരളസൃഷ്ടിക്ക് പുതിയ ബോര്‍ഡ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി പിച്ചവച്ചുതുടങ്ങുന്നു. ഈ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തിനിടെ അമ്ബതിനായിരം മുതല്‍ ഒരുലക്ഷം കോടി രൂപവരെ സമാഹരിച്ച്‌ കേരളത്തിന്റെ സ്വപ്നപദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തെ നൂല്‍പ്പാലത്തില്‍ കൂടിയുള്ള നടത്തമാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഇതല്ലാതെ കേരളം വികസിക്കാന്‍ മാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മേഖലകളില്‍ നിന്നുള്ള നിക്ഷേപക ബോണ്ടുകളിലൂടെ പണം കണ്ടെത്തി കേരളം മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
പ്രത്യേക പദ്ധതികള്‍ക്കായി റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരത്തോടെ എങ്ങനെ പണം നേടാമെന്ന് കണ്ടെത്താന്‍ കിഫ്ബിയുടെ ഉപസമിതിയായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് കോര്‍പ്പറേഷനും രൂപീകരിക്കും. സാധ്യതകള്‍ പഠിച്ച മാണി നടപ്പാക്കാത്ത കിഫ്ബി മുന്‍ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത് 2011ലെ ബജറ്റില്‍ തോമസ് ഐസക് ഒരു നിര്‍ദ്ദേശം വച്ചിരുന്നു സംസ്ഥാന വികസനത്തിന് 40,000 കോടിരൂപ സ്വരൂപിക്കണമെന്നായിരുന്നു അത്. അന്ന് അതിനെ എല്ലാവരും പരിഹസിച്ചു. താഴെയിറങ്ങാന്‍പോകുന്ന സര്‍ക്കാരിന്റെ പകല്‍ക്കിനാവായി അത് വിലയിരുത്തപ്പെട്ടു. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരികയും ഓരോ ബജറ്റുകഴിയുമ്പോഴും ധനപ്രതിസന്ധി മൂര്‍ച്ഛിച്ഛ് ഒരു പദ്ധതിക്കും പണം കണ്ടെത്താനാകാതെ വരികയും ചെയ്തു. ഇതോടെ 2014ല്‍ അധിക ധനസമാഹരണത്തിന് മാര്‍ഗംതേടി മാണി ഇറങ്ങി. ബജറ്റിന് പുറത്ത് പണം കണ്ടെത്താന്‍ എന്തുചെയ്യാമെന്ന് പഠിക്കാന്‍ എസ്ബിഐ മാര്‍ക്കറ്റിങ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. അവരുടെ നിര്‍ദ്ദേശമായിരുന്നു കിഫ്ബി. മാണി 2015ലെ ബജറ്റില്‍ കിഫ്ബിയെപ്പറ്റി പരാമര്‍ശിച്ചെങ്കിലും പിന്നീടതിനെ പറ്റി മിണ്ടാട്ടമുണ്ടായില്ല. ഈ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്താണ് തോമസ് ഐസക് പുതിയ

സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അടിസ്ഥാന സൗകര്യത്തിനായി ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ അഞ്ചുവര്‍ഷം മുമ്ബ് താന്‍തന്നെ പറഞ്ഞുവച്ച, എതിരാളികള്‍ പരിഹസിച്ച ആശയത്തിന് ബാങ്കിങ് രംഗത്തെ പഠനത്തിലൂടെ ഒരു വ്യക്തമായ രൂപരേഖ തയ്യാറായിക്കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഐസക്കെന്നു പറയാം. തന്റെ നിര്‍ദ്ദേശത്തേക്കാള്‍ സമഗ്രമായിരുന്നു കിഫ്ബിയെന്ന് മനസ്സിലാക്കിയ അദ്ദേഹം ഇത് നടപ്പാക്കാന്‍ സധൈര്യം മുന്നിട്ടിറങ്ങുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് കിഫ്ബിയെന്നും എങ്ങനെയാണ് സംസ്ഥാന വികസനത്തിന് അതിലൂടെ പണം കണ്ടെത്തുന്നതെന്നും പരിശോധിക്കുമ്പോഴേ അതിലെ ആശകളും ആശങ്കകളും പുറത്തുവരൂ. ഓരോ പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിന് ഇതുവരെയുള്ള രീതിവച്ച്‌ പണം കണ്ടെത്തുന്നത് വായ്പകളിലൂടെയാണ്. ഇതില്‍ 70-80 ശതനവും ബോണ്ടുകള്‍ വഴിയാണെത്തുന്നത്. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് നിയമം. ഇതുപ്രകാരം സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ടുകള്‍ ബാങ്കുകള്‍ വാങ്ങുന്നു. പക്ഷേ ഇത്തരത്തില്‍ വായ്പയെടുക്കുന്നതിന് കര്‍ശന പരിധിയുണ്ട് സംസ്ഥാനങ്ങള്‍ക്ക്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലേറെ വായ്പയെടുത്തുകൂടാ. ഇത് വന്‍കിട പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ തടസ്സമാകുമ്പോഴാണ് ഇത് മറികടക്കാന്‍ പ്രത്യേക കമ്പനികള്‍ രൂപീകരിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ വായ്പയെടുക്കുന്നത്. ഇങ്ങനെ അധിക വായ്പയെടുക്കുന്ന പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വരുന്നില്ല എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ല. കൊച്ചി മെട്രോ, വിഴിഞ്ഞം തുടങ്ങിയ വന്‍കിട പദ്ധതികളെല്ലാം ഇത്തരത്തില്‍ കമ്ബനികള്‍ രൂപീകരിച്ചാണ് നടപ്പിലാക്കുന്നത്. നൂലാമാലകളില്ലാതെ ആര്‍ക്കും പണമിറക്കാവുന്ന ബോണ്ടുകള്‍ പക്ഷേ ഇങ്ങനെ ഓരോ പദ്ധതിക്കും കമ്ബനികള്‍ രൂപീകരിക്കുകയും പ്രത്യേകം വായ്പയെടുക്കുകയും അതിനായി പ്രത്യേകം ഡയറക്ടര്‍ബോര്‍ഡും മറ്റും രൂപീകരിക്കുകയും ചെയ്യുകയെന്ന വലിയൊരു നുലാമാലയുണ്ട്. വന്‍ ലാഭമുണ്ടാകാത്തിടത്ത് വായ്പലഭിക്കാനും പ്രയാസമാകും. ഈ സാഹചര്യത്തിലാണ് കിഫ്ബി സംസ്ഥാന വികസനത്തില്‍ ഹീറോ ആകാന്‍ പോകുന്നത്. കാരണം കിഫ്ബി പണം സമാഹരിക്കുന്നത് വായ്പയിലൂടെയല്ല, മറിച്ച്‌ ബോണ്ടുകളിലൂടെയാണ്. ബാങ്കുകള്‍ക്കുമാത്രമല്ല, ആര്‍ക്കും ബോണ്ടുകളില്‍ നിക്ഷേപം നടത്താം എന്നിരിക്കെ കിഫ്ബിയിലേക്ക് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ഐസക് നെയ്തെടുക്കുന്നത്. ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയില്‍ വായ്പയായി എടുക്കാവലുന്ന പണത്തിന്റെ വലിയൊരു ഭാഗം എത്തുന്നത് ബോണ്ട് മാര്‍ക്കറ്റിലാണ്. കോടീശ്വരന്മാര്‍ മുതല്‍ ചെറുകിട ബാങ്കുകള്‍ വരെ പണം നിക്ഷേപിക്കാന്‍ ബോണ്ടുകളെ ആശ്രയിക്കുമ്ബോള്‍ ഏതുസമയത്തും നിക്ഷേപിക്കാമെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാമെന്നുമുള്ള വ്യവസ്ഥകളുമായി എത്തുന്ന കിഫ്ബിയുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ പലരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതെങ്കിലും പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നതിന് പകരം കൃത്യമായി പലിശ ലഭിക്കുന്ന, എപ്പോള്‍ വേണമെങ്കിലും വിറ്റ് പണമാക്കി മാറ്റാവുന്ന ബോണ്ടുകളിലേക്ക് ഏറെപ്പേര്‍ ആകൃഷ്ടരാകുമെന്ന പ്രതീക്ഷയാണ് കിഫ്ബിയുടെ ആസൂത്രകര്‍ക്കുള്ളത്. ഊഹക്കച്ചവട മേഖലയില്‍ നിക്ഷേപമിറക്കിയും പിന്‍വലിച്ചും 'മണി ബിസിനസ്' ലാഭകരമായി നടത്തുന്ന കുറേപ്പേരെങ്കിലും കിഫ്ബിയിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ആ പണം കേരളത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് പ്രയോജനകരമാകും. കിഫ്ബിയുടെ പ്രവര്‍ത്തനം ഇങ്ങനെ കിഫ്ബിയിലേക്ക് എങ്ങനെ നിക്ഷേപം സ്വീകരിക്കുമെന്നും പണം ചെലവഴിക്കുമെന്നും തോമസ് ഐസക് തന്നെ മുമ്ബ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ എല്ലാവര്‍ക്കും വീടു നല്‍കാന്‍ 10,000 കോടി വേണമെങ്കില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കണം. ഇതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ 2500 കോടി രൂപ ഇപ്രകാരം സമാഹരിച്ചു. പക്ഷേ ഉറപ്പു പ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ പലിശ വര്‍ഷംതോറും ബാങ്കുകള്‍ക്ക് നല്‍കിയില്ല. മുതലിന്റെ ഗഡുക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പിടിച്ചു നല്‍കുന്നതിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പിന്നീട് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് പാര്‍പ്പിട പദ്ധതിക്ക് വായ്പയെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ മിക്ക ബാങ്കുകളും വായ്പ നല്‍കിയില്ല. പക്ഷേ, കിഫ്ബിയുടെ കാര്യത്തില്‍ ഇങ്ങനയൊരു പ്രശ്നം ഉണ്ടാകുന്നില്ല. കിഫ്ബി പ്രത്യേക പാര്‍പ്പിട ബോണ്ടുകള്‍ ഇറക്കും. അവ സഹകരണ ബാങ്കുകള്‍ക്കു വാങ്ങാം. എപ്പോള്‍ പണം തിരികെ വേണമോ അവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. ഡിസ്കൗണ്ട് ചെയ്തു വാങ്ങുവാന്‍ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയില്‍ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും. ഈ മാതൃകയില്‍ ബോണ്ടിറക്കി ഇ.എം.എസ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല
ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികള്‍ക്കും ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തില്‍ സൃഷ്ടിക്കാനാകുമെന്ന് ഐസക് പറയുന്നു. ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നത് ന്യായമായ സംശയം. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാര്‍ഗ്ഗം ഉറപ്പുവരുത്തും. ഉദാഹരണത്തിന് പാര്‍പ്പിട പദ്ധതിയില്‍ 20 വര്‍ഷംകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും മുതല്‍ തിരിച്ചുപിടിക്കും. പലിശ സര്‍ക്കാരും നല്‍കും. ജനങ്ങള്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന വീടുകള്‍ ഒറ്റയടിക്ക് ഇപ്പോള്‍ തന്നെ നിര്‍മ്മിക്കാനാകും. പക്ഷേ, വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയുന്നതിനുള്ള ബോണ്ടുകളിലൂടെ നല്‍കുന്ന വായ്പയുടെ മുതലും പലിശയും പദ്ധതിയില്‍ നിന്നുതന്നെ തിരിച്ചടയ്ക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലാന്റ് ബോണ്ടു വഴി സമാഹരിക്കുന്ന വായ്പയാകട്ടെ സോഫ്ട് ലോണായിട്ടായിരിക്കും വ്യവസായ പാര്‍ക്കുകളുടെയും മറ്റും ഏജന്‍സികള്‍ക്ക് നല്‍കുക. ഭൂമി വികസിപ്പിച്ച്‌ വ്യവസായ സംരംഭകര്‍ക്ക് വില്‍ക്കുമ്പോള്‍ മുതലും പലിശയും കിഫ്ബിക്ക് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോതരം ബോണ്ടിനും കൃത്യമായ റവന്യൂ മോഡല്‍ ഉണ്ടാക്കിയാകും കിഫ്ബി പ്രവര്‍ത്തിക്കുക. പാതകളും പാലങ്ങളും പോലുള്ളവ നിര്‍മ്മിക്കുന്നതിനു കിഫ്ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് പെട്രോള്‍ സെസില്‍ നിന്നുള്ള വരുമാനവും മോട്ടോര്‍ വാഹനനികുതിയുടെ പകുതി വരുമാനവും വഴി ലഭ്യമാക്കും. അതായത് ഇതുവരെ വാഹനരജിസ്ട്രേഷനും നികുതിയും ഇന്ധനസെസ്സുമായി പിരിച്ചുകൊണ്ടിരുന്ന പണം മറ്റു പദ്ധതികളിലേക്ക് ഓരോ കാലത്തും സര്‍ക്കാരുകള്‍ വകമാറ്റി ചെലവഴിച്ചിരുന്നെങ്കില്‍ ഇനിയങ്ങോട്ട് റോഡിലൂടെ വണ്ടിയോടിക്കുന്നവര്‍ക്ക് അവരുടെ പണം നല്ല റോഡിലൂടെയും പാലത്തിലൂടെയും തിരിച്ചുകിട്ടുമെന്ന് ചുരുക്കം.
ഒരു പദ്ധതിയുടെ പേരില്‍ വായ്പയെടുത്ത് മറ്റൊന്നിന് വിനിയോഗിച്ച്‌, പിന്നെ ബജറ്റ് കമ്മി നികത്താന്‍ ഉപയോഗിച്ച്‌, ഒടുവില്‍ പദ്ധതി പാതിവഴിയില്‍ കിടന്ന് ഇഴയുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്നതു തന്നെയാണ് കിഫ്ബി വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടമെന്ന് പറയാം. ഇപ്പോള്‍ വായ്പയെടുക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്ത 5 വര്‍ഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ അഞ്ചാം വര്‍ഷം ആകുമ്ബോഴേയ്ക്കും റവന്യൂ കമ്മി ഇല്ലാതാക്കാനാവുമെന്നാണ് ഐസക്കിന്റെ പ്രതീക്ഷ. അപ്പോള്‍ വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവിനായി മാറ്റിവയ്ക്കാനാവും. ഇതിലൊരു ഭാഗവും ബോണ്ടുകളുടെ ബാധ്യത തീര്‍ക്കാനായി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കിഫ്ബിയുടെ നിലനില്‍പ്. ഈ സാഹചര്യത്തിലാണ് റവന്യൂകമ്മി നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം തകിടം മറിയുമെന്നും ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ടുതന്നെയാണ് ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ച്‌ കേരളത്തിന്റെ സമഗ്രവികസനം സ്വപ്നംകാണുന്നതെന്നും ഐസക് വ്യക്തമാക്കുന്നതും. ഗള്‍ഫ് പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ഇന്നത്തെ സാമ്പത്തികമുരടിപ്പ് ഒരു സാമ്പത്തിക തകര്‍ച്ചയായി മാറുമെന്നും അത് കേരളത്തെ തകിടംമറിക്കുന്ന് വലിയൊരു സാമൂഹ്യ ദുരന്തമായിരിക്കുമെന്നും കണക്കാക്കിയാണ് പുതിയൊരു പരീക്ഷണത്തിന് ഐസകും സര്‍ക്കാരും തയ്യാറായിരിക്കുന്നത് ( കടപ്പാട് )