Tuesday, 18 April 2017

ഇടത് ഭരണനേട്ടങ്ങൾ ..11 മാസം

 1) ഇടതു സർക്കാർ അധികാരത്തിലേറിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ജിഷയുടെ ഘാതകനെ പിടികൂടി ,UDF സർക്കാർ ചെരുപ്പ് തൂക്കി ഇട്ടിടത്തു നിന്ന് അന്വേഷണം തുടങ്ങി പ്രതിയെ മറ്റൊരു സംസ്ഥാനത്തു നിന്നും പിടികൂടാൻ സാധിച്ചു .
2 ) ഏഴു മാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷനുകൾ കുടിശ്ശിക തീർത്തു വീടുകളിൽ എത്തിക്കുകയും , പെൻഷൻ തുക വർധിപ്പിക്കുകയും ചെയ്തു .
3) ഓണക്കാലത്തു 17000 BPL കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു , 1.5 ലക്ഷം ആദിവാസികൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി , സ്കൂൾ കുട്ടികൾക്ക് സൗജന്യമായി അഞ്ചു കിലോ അരി വിതരണം ചെയ്തു , റേഷൻ കാർഡുടമകൾക്ക് ഓരോന്നിനും ഒരു കിലോ വീതം പഞ്ചസാര അനുവദിച്ചു .
4) വര്ഷങ്ങളായി അടച്ചു പൂട്ടിയിരുന്ന കശുവണ്ടി കമ്പനികൾ തുറന്നു പ്രവർത്തിച്ചു , കശുവണ്ടി മേഖലയെ സുതാര്യമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു
5)കേരളത്തെ സമ്പൂർണ വൈദുതീകരിച്ച സംസ്ഥാനമാക്കിമാറ്റുവാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു
6) സംസ്ഥാന പാതകളിൽ ടോൾ ഒഴിവാക്കി തുടങ്ങി , ആദ്യമായി തൃപ്പൂണിത്തുറയിൽ മൂന്നു ടോളുകൾ ഒഴിവാക്കി
7 ) സൗമ്യ വധക്കേസിൽ വിധി പ്രതികൂലമായ സാഹചര്യത്തിൽ റിവ്യൂ പെറ്റിഷൻ കൊടുക്കുവാൻ നടപടി സ്വീകരിച്ചു
8) സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി ഡിപിഐ വഴി നടപ്പിലാക്കുവാൻ തീരുമാനിച്ചു
9) എൻഡോ സൾഫാൻ ദുരിതബാധിതരുടെ റവന്യുറിക്കവറിക്കുമേലുള്ള മൊറൊട്ടോറിയം ഒരുവര്ഷത്തേക്കുകൂടി നീട്ടി .
10) റെക്കോർഡ് വേഗതയിൽ എംസി റോഡിൽ കുറഞ്ഞ തുകയിൽ പന്തളം പാലം പണി പൂർത്തിയാക്കി .
11) ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അഞ്ചു സർക്കാർ കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിച്ചു .
12) 4008 കോടി രൂപ വരുന്ന 48 വികസന പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് കിഫ്‌ബി രൂപീകരിച്ചു
13) നവകേരള മിഷൻ പദ്ധതികൾക്ക് രൂപം നൽകി
14) പരിസ്ഥിതിയെയും കാർഷിക മേഖലയെയും ശുദ്ധജല ലഭ്യതയെയും മുൻനിർത്തി ഹരിതകേരള മിഷൻ പദ്ധതിക്ക് രൂപം നൽകി
15) സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഭവന നിർമാണ പദ്ധതിയായ ലൈഫ് പദ്ധതിക്ക് രൂപം നൽകി
16) സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുവാൻ ആർദ്രം കര്മപദ്ധതിക്കു തുടക്കം കുറിച്ചു .
17) പൊതു വിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണയജഞം ആരംഭിച്ചു .
18) അംഗ പരിമിത സൗഹൃദ സംസ്ഥാനം ആകുവാനുള്ള നടപടികൾ സ്വീകരിച്ചു , അതിന്റെ ഭാഗമായി അനുയാത്ര കര്മപദ്ധതിക്കു രൂപം നൽകി .
19) നോട്ട് നിരോധനം മൂലം സഹകരണ മേഖലയിൽ ഉണ്ടായ തകർച്ച കണക്കിലെടുത്തു സഹകരണ മേഖലയിൽ മൊറൊട്ടോറിയം പ്രഖ്യാപിച്ചു .
20) സംസ്ഥാനത്തു പുതിയ വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ നടപടി സ്വീകരിച്ചു .
21) സ്വാശ്രയ മേഖലയിൽ കൂടുതൽ സ്വാശ്രയ കോളേജുകളെ കരാറിലേക്ക് കൊണ്ടുവന്ന് കൂടുതൽ കുട്ടികൾക്ക് കുറഞ്ഞ ഫീസ് നിരക്കിൽ സീറ്റുകൾ മെഡിക്കൽ കോളേജുകളിൽ ഉറപ്പാക്കി .
22 ) ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അനുമതിയും പിൻവലിച്ചു . പദ്ധതി പ്രദേശത്തിനോട് ചേർന്ന തരിശു ഭൂമിയിൽ നെൽകൃഷി തുടങ്ങി .
23) വർഷങ്ങൾക്ക് ശേഷം ഓണച്ചന്ത നടത്തി , അത് വഴി വിപണിയെ നിയന്ത്രണത്തിലാക്കി .
24) നാല് വർഷത്തിനുശേഷം കേരളത്തിൽ നിന്നും കശുവണ്ടി കയറ്റുമതി പുനരാരംഭിച്ചു .
25) ഭരണ സംവിധാനത്തിലെ എല്ലാ മേഖലകളിലും അഴിമതി ഇല്ലാതാക്കുവാൻ ഫോർ ദി പീപ്പിൾ വെബ് പോർട്ടൽ സംവിധാനം ആവിഷ്കരിച്ചു .
26) സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ എല്ലാ ജില്ലകളിലും പിങ്ക് പട്രോളിംഗ് സംവിധാനം കൊണ്ടുവന്നു .
27) സർക്കാർ ആശുപത്രികളിലെ എല്ലാ പ്രവർത്തനങ്ങളും ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇ -ഹെൽത്ത് കേരള പദ്ധതിക്ക് രൂപം നൽകി .
28) പാലക്കാട് രണ്ടു ബാലികമാർ ആത്മഹത്യാ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും , പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു .
29 ) സംസ്ഥാനത്തു കഴിഞ്ഞ കാലങ്ങളിൽ നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും ശരിയായ രീതിയിൽ അന്വേഷണം നടത്തുകയും , പ്രതികളെ പിടികൂടുകയും ചെയ്തു .
30) കൊടിഞ്ഞി ഫൈസൽ വധക്കേസ് , കൊട്ടിയൂർ പീഡനക്കേസ് , കാസർഗോഡ് മദ്റസ അധ്യാപകന്റെ കൊലപാതകം തിരുവന്തപുരത്തെ ബാലികയെ പീഡിപ്പിച്ച സംഭവം ,യതീംഖാന പീഡനക്കേസ് , തുടങ്ങിയ കേസുകളിലെ എല്ലാ പ്രതികളെയും പിടികൂടി .
31) കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ആറുദിവസത്തിനകം പിടികൂടി .
32) മിഷേൽ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്തു .
33) ജിഷ്ണു പ്രണോയ് ആത്മഹത്യാ ചെയ്ത സാഹചര്യത്തിൽ 10 ലക്ഷം രൂപ ധനസഹായം നൽകി , കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പുതിയ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും തെളിവുകൾ ശേഖരിക്കുകയും , ഒന്നാം പ്രതിയായ കൃഷ്ണദാസ് കോൺഗ്രസ് നേതാവ് വിശ്വനാഥന്റെ മകൻ തുടങ്ങിയ പ്രധാന പ്രധാന പ്രതികളെ പിടികൂടി , ഒളിവിൽ പോയ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുവാൻ ആവശ്യമായ നടപടി സ്വീകരിച്ചു .
34) ജനകീയാസൂത്രണ പദ്ധതികൾ സുതാര്യമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു .
35) തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി എട്ടു പുതിയ തീരദേശ സ്റ്റേഷനുകൾക്ക് അനുമതി നൽകി .
36) കണ്ണൂർ വിമാനത്താവളം നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി , സെപ്റ്റംബറോടെ മുഴുവൻ ജോലികളും തീർക്കുവാൻ സാധിക്കും .
37 ) KRFB പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചു .
38 ) സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുവാൻ ജസ്റ്റിസ് KK ദിനേശൻ , പ്രൊഫ.KN കുറുപ്പ് തുടങ്ങിയവരുടെ സമിതിയെ നിയോഗിച്ചു .
39 ) അരിക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ അരിക്കടകൾ തുടങ്ങുകയും , കുറഞ്ഞ വിലക്ക് അരി ലഭ്യമാക്കുകയും ചെയ്തു .
40 ) 2017 അധ്യയന വര്ഷം ആരംഭിക്കുന്നതിനു മുൻപുതന്നെ പാഠപുസ്തകവിതരണം തുടങ്ങുവാൻ സാധിച്ചു .
41 ) സർക്കാർ ജീവനക്കരുടെ സ്ഥലം മാറ്റത്തിന് പൊതു മാനദണ്ഡങ്ങൾ നിശ്ചയിച്ചു .
42 ) കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ പ്രവർത്തനം സുതാര്യമാക്കി .
43) സ്ത്രീ സുരക്ഷക്കായി ഇടിമിന്നൽ സേനയെ പ്രഖ്യാപിച്ചു .
44) ദേവസ്വം നിയമനങ്ങൾക്ക് പുറമെ വഖഫ് ബോർഡ് നിയമനങ്ങളും PSC ക്കു വിടാൻ തീരുമാനിച്ചു .
45) മലാപ്പറമ്പ് മങ്ങാട്ടുമുറി ,കിനാലൂർ ,പാലാട്ട് സ്‌കൂളുകൾ സർക്കാർ ഏറ്റെടുത്തു .
46) കൊച്ചിയിലെ സദാചാര പോലീസിംഗ് നടത്തിയ മുഴുവൻ ശിവസേന പ്രവർത്തകരെയും അറസ്റ്റ് ചെയ്തു , കൃത്യ നിർവ്വഹണം നടത്താതിരുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു .
47) ചീമേനി തുറന്ന ജയിലിൽ ഗോപൂജ നടത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കി .
48) കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിന് വിപരീതമായി ജനകീയ ബജറ്റ് നടപ്പിലാക്കി , അതിന്റെ ഭാഗമായി പിന്നോക്ക ജനവിഭാഗത്തിന് 3351 കോടി രൂപ , റോഡുകൾക്കും പാലങ്ങൾക്കും 1351 കോടി രൂപ , IT മേഖലക്ക് 549 കോടി രൂപ , കാർഷിക മേഖലക്ക് 2100 കോടി രൂപ , പശ്ചാത്തല സൗകര്യ വികസനത്തിനായി 2500 കോടി രൂപ ,സൗജന്യ റേഷന് 300 കോടി രൂപ ,നെല്ല് സംഭരണത്തിന് 385 കോടി രൂപ ,പട്ടിക ജാതിക്കാർക്ക് ഭൂമിവാങ്ങുവാൻ 456 കോടി രൂപ, മൽസ്യ മേഖലക്ക് 468 കോടി രൂപ ,KSRTC ക്ക് 1000 CNG ബസ്സുകൾ , തുടങ്ങിയവ ജനകീയ ബജറ്റിൽ വകയിരുത്തിയ ഏതാനും ചിലതു മാത്രം ,
49) ഗൾഫിൽ നിന്നും മടങ്ങി എത്തുന്നവർക്കായി ക്ഷേമപദ്ധതികൾ ആരംഭിക്കുവാനുള്ള നടപടികൾ കൈക്കൊണ്ടു .
50) സന്തോഷ് മാധവന് ഭൂമി ദാനം ചെയ്ത് മുൻസർക്കാർ കാലത്തു നടത്തിയ ഇടപാടിനെ അനുകൂലിച്ച വിജിലൻസ് റിപ്പോർട് റദ്ദ് ചെയ്ത് , പ്രതികളായ അടൂർ പ്രകാശിനും ,കുഞ്ഞാലിക്കുട്ടിക്കും എതിരെ FIR ഇട്ട് അന്വേഷണം ആരംഭിച്ചു .
51) സംസ്ഥാന IT നയത്തിന്റെ കരട് രൂപരേഖ അവതരിപ്പിച്ചു .
52 ) എൻഡോ സൾഫാൻ ദുരിത ബാധിതർക്കായി 10 മാസത്തെ പെൻഷൻ കുടിശ്ശിക അനുവദിച്ചു , ആശ്വാസ കിരണം പദ്ധതി സുതാര്യമാക്കി , പട്ടികയിൽ ഉൾപ്പെടാത്ത 127 ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു , ദുരിത ബാധിതർക്കായി 56 കോടിരൂപ അനുവദിച്ചു .
53) അവശത അനുഭവിക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി ജനസ്വാന്തന ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചു , ജൂൺ 1 നു മുൻപ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിക്കും .
54) ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് റവന്യു അഡിഷണൽ ചീഫ് സെക്രട്ടറി , KSIDC മാനേജിങ് ഡയറക്ടർ ,ജില്ലാകളക്ടർ തുടങ്ങിയവരെ ചുമതലപ്പെടുത്തി .
55) വ്യവസായ അന്തരീക്ഷം കൂടുതൽ അനുകൂലമാക്കുവാൻ ആവശ്യമായ നടപടിക്രമണങ്ങൾ റുപ്പീകരിച്ചു , ത്തിന്റെ ഭാഗമായി കേരളം പഞ്ചായത് ആക്ട് , മുനിസിപ്പൽ ആക്ട് ,കെട്ടിട നിർമാണ ചട്ടങ്ങൾ , മൂല്യവർദ്ധിത നികുതി നിയമം മുതലായവ ഏകീകരിക്കുവാൻ തീരുമാനിച്ചു .
56) ലൈഫ് മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭൂരഹിത-ഭവനരഹിതർക്കായി എല്ലാ ജില്ലകളിലും കെട്ടിട സമുച്ഛയങ്ങൾ .
57) ഖാദിഗ്രാമ വ്യവസായബോർഡ് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കാൻ തീരുമാനം .
58) ജുഡീഷ്യൽ അക്കാദമിയിൽ 53 പുതിയ തസ്തികകൾ .
59) കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിക്കുകയും , കംമീഷൻ പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി .
60) വിഷുവിനു ക്ഷേമ പെൻഷനുകൾ വീടുകളിൽ നേരിട്ടെത്തിക്കുവാൻ തീരുമാനിച്ചു .
വെറും 10 മാസങ്ങൾ !
സദാ സമയവും ഇടതുപക്ഷത്തെ കുറ്റം പറയുകയും സർക്കാർ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നവർക്കായി, നിങ്ങൾ മനപ്പൂർവം കണ്ടില്ലെന്നു നടിക്കുന്ന ഇടതു സർക്കാരിന്റെ ഭരണനേട്ടങ്ങളിലെ കുറച്ചു കാര്യങ്ങൾ മാത്രം ഞാനിവിടെ പറഞ്ഞു ....
ഇത്രയും ഈ സർക്കാരിന്റെ ഭരണ നേട്ടങ്ങളിലെ കുറഞ്ഞ വാചകങ്ങൾ മാത്രം ,പറയാനിനി ഏറെയുണ്ട് , വരാൻ അതിലേറെയും . നിസ്സംശയം നമുക്ക് പറയാം ഇത് *ജനങ്ങളുടെ സർക്കാരാണ് , 
#ജനകീയസർക്കാർ ആണ്*


Saturday, 15 April 2017

ആര്‍എസ്എസിന്റെ പരിഭ്രാന്തിക്കു പിന്നില്‍


കേരളം അഭൂതപൂര്‍വമായ ഒരു പ്രചാരണപരിപാടിക്കാണ് പോയവാരം വേദിയായത്. ചട്ടമ്പിസ്വാമികളുടെ ജന്മദിനംമുതല്‍ അയ്യന്‍കാളിയുടെ ജന്മദിനംവരെ അഞ്ചുനാള്‍. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ അതേ ആപ്തവാക്യം മുന്നോട്ടുവച്ച് ഇടത് മതേതര ശക്തികള്‍ നേതൃത്വംനല്‍കിയ  പ്രചാരണം സമൂഹത്തിന് പുതിയൊരു ഉണര്‍വ് പകര്‍ന്നു. 2000 കേന്ദ്രങ്ങളില്‍ നടന്ന സദസ്സുകളില്‍ ജനലക്ഷങ്ങള്‍ പങ്കാളികളായി. പലയിടങ്ങളിലും സാംസ്കാരിക ഘോഷയാത്രകളും സംവാദങ്ങളും പ്രഭാഷണങ്ങളും  കലാപരിപാടികളും നടന്നു. സമകാലിക കേരളം ആവശ്യപ്പെടുന്ന ഈ പരിപാടി പക്ഷേ ചിലരെ വിറളി പിടിപ്പിച്ചു. പ്രധാനമായും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ശക്തികളാണ് വിറളിപൂണ്ട് പ്രതികരണങ്ങളുമായി രംഗത്തുവന്നത്.  കേരളത്തില്‍ നടന്ന ഈ സാംസ്കാരിക കൂട്ടായ്മ ഉല്‍പ്പാദിപ്പിച്ച ആശയം മതനിരപേക്ഷശക്തികള്‍ക്ക് അനുകൂലവും വര്‍ഗീയശക്തികള്‍ക്ക് താക്കീതുമായി മാറി. വിശ്വാസവും പാരമ്പര്യകലകളും സംഘവല്‍ക്കരിക്കാനുള്ള ശ്രമത്തിനേറ്റ ഏറ്റവും വലിയ അടിയായി ഈ പരിപാടി മാറി. ഇതിനെതിരെ ഭക്തരെ അണിനിരത്താനാകുമോ എന്ന പരീക്ഷണമാണ് തിടമ്പുനൃത്ത വിവാദത്തിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. 


വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ പുതുക്കിപ്പണിതവരെയാണ് നാട് നന്ദിപൂര്‍വം നവോത്ഥാന നായകര്‍ എന്ന് സ്മരിക്കുന്നത്. ശ്രീനാരായണഗുരു മുതല്‍ വാഗ്ഭടാനന്ദന്‍ വരെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേറെ ഉല്‍പതിഷ്ണുക്കളുടെ ആത്മസമര്‍പ്പണത്തിന്റെ സദ്ഫലമാണ് കേരളം ഇന്ന് എത്തിനില്‍ക്കുന്ന സാമൂഹിക പുരോഗതിയും  സാഹോദര്യവും. വിശപ്പുമാറ്റാന്‍ ചത്തപശുവിന്റെ തൊലി ഉരിയാനും തലയില്‍ മലംചുമക്കാനും പാവങ്ങള്‍ നിര്‍ബന്ധിതരാകാത്ത നാടാണിന്ന് കേരളം. നമ്മുടെ നാടും ഒരുകാലത്ത് അങ്ങനെയൊക്കെയായിരുന്നു. നിലത്തെ കുഴിയില്‍ താളിയിലയില്‍ കഞ്ഞികുടിച്ച പണിയാളനും തമ്പ്രാനുമുന്നില്‍ മാറുമറയ്ക്കാതെനിന്ന പെണ്‍കുട്ടികളും മലയാളനാടിന്റെ ദുരന്തക്കാഴ്ചയായിരുന്നു. പാടത്ത് വിളയിച്ച പൊന്‍കതിരുകളില്‍നിന്ന് അരപ്പറ നെല്ല് ചോദിച്ചതിന് എത്രയോ ചെറുമരെ ചെളിയില്‍ചവുട്ടി താഴ്ത്തിയിരിക്കുന്നു തമ്പ്രാക്കള്‍. മതവും ജാതിയും തീര്‍ത്ത മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ കേരളത്തെ ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണതകളിലേക്ക് തിരിച്ചിറക്കാനുള്ള പരിശ്രമങ്ങള്‍ പുതിയതല്ല. സംഘപരിവാര്‍ ശക്തികള്‍ക്ക് കേന്ദ്രത്തില്‍ ലഭിച്ച അധികാരം ഈ ശ്രമത്തിന് ശക്തി പകര്‍ന്നു.

അന്യമതവിദ്വേഷം ആളിക്കത്തിച്ചാണ് ഭൂരിപക്ഷവര്‍ഗീയതയുടെ വിളവെടുപ്പിന് ആര്‍എസ്എസും ബിജെപിയും മോഡി ഗവണ്‍മെന്റും ശ്രമിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുനേരെ ആര്‍എസ്എസ് ആസൂത്രണംചെയ്യുന്ന കടന്നാക്രമണങ്ങളില്‍ എപ്പോഴും ഉപകരണങ്ങളാക്കപ്പെടുന്നത് പിന്നോക്ക ദളിത് ജനവിഭാഗമാണ്. ഇവരെ കലാപത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തി നേട്ടം കൊയ്യുന്ന സവര്‍ണ സംഘപരിവാര്‍ നേതൃത്വം ഒരേസമയം അവരെ ആയുധവും ഇരയുമാക്കുകയാണ്. ദളിത്പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുനേരെ ഇത്തരത്തില്‍ നടക്കുന്ന ദ്വിമുഖ ആക്രമണങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചു. ഗുജറാത്തിലും യുപിയിലും ബിഹാറിലും കര്‍ണാടകത്തിലുമെല്ലാം ഹിന്ദുത്വശക്തികളുടെ ദളിത്വേട്ട ശക്തമാണ്. 

വര്‍ഗീയ ചേരിതിരിവും ജാതിവിവേചനവും വേരറ്റുപോയ കേരളമണ്ണ് ഹിന്ദുത്വശക്തികള്‍ക്ക് അപ്രാപ്യമായി മാറുന്നത് സ്വാഭാവികം. ഈ പ്രതിസന്ധി മറികടക്കാന്‍ ചാതുര്‍വര്‍ണ്യത്തിലെ സവര്‍ണബിംബങ്ങളെ പുനരുത്ഥാനംചെയ്യുക  എന്നതാണ് ആര്‍എസ്എസ് കണ്ടുവച്ച പോംവഴി. സാധാരണ ജനങ്ങളുടെ മനസ്സിലുറച്ച ഭക്തിയും വിശ്വാസവും സംഘരാഷ്ട്രീയത്തിന്റെ വഴിയിലേക്ക് നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നുവരുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമൊക്കെ തെരുവില്‍ ആഘോഷിക്കപ്പെടുന്നതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി നേതാക്കള്‍ നേരിട്ട് കക്ഷിചേരുന്നതിനു പിന്നിലും ഇതേ ഉന്നംതന്നെ.

അവര്‍ണര്‍ക്ക് ക്ഷേത്രത്തിന്റെ സമീപനിരത്തുകളില്‍പോലും പ്രവേശനമില്ലാത്ത കാലം പിന്നിട്ട് കേരളം ഒരുപാട് മുന്നോട്ടുപോയെങ്കിലും പഴയ ഫ്യൂഡല്‍ ചിന്തകളില്‍ ജനങ്ങളെ തളച്ചിടാനുള്ള പാഴ്ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളെ വ്രണപ്പെടുത്തിയെന്നു വരുത്തിത്തീര്‍ത്ത് കമ്യൂണിസ്റ്റുകാരെയും മറ്റു പുരോഗമനശക്തികളെയും വിശ്വാസികളില്‍ നിന്ന് അകറ്റാമെന്ന മൌഢ്യമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ക്ഷേത്രകലകള്‍ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിനെതിരെ ബിജെപി ഇപ്പോള്‍ തുടങ്ങിവച്ച വിവാദത്തിനുപിന്നിലും ഈ ലക്ഷ്യംതന്നെ. തളിപ്പറമ്പിലെ ബക്കളത്ത് 'നമ്മളൊന്ന്' പരിപാടിയുടെ ഭാഗമായി നടന്ന തിടമ്പുനൃത്തത്തിന്റെ അവതരണമാണ് ബിജെപിയെ 'പ്രകോപിപ്പിച്ചിരിക്കുന്നത്്'. നല്ല കലാംശമുള്ള തിടമ്പുനൃത്തം ആദ്യമായാണ് പൊതുവേദിയില്‍ അവതരിപ്പിക്കുന്നത് എന്ന മട്ടിലാണ് ബിജെപിയും കൂട്ടാളികളും പ്രചരിപ്പിക്കുന്നത്.

ഇത് വസ്തുതയല്ല. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ ഡിവൈഎഫ്ഐ നടത്തിയ ഘോഷയാത്രകളിലും മറ്റ് സാംസ്കാരികവേദികളിലും അവതരിപ്പിക്കപ്പെട്ട സ്ഥിരം ഇനത്തില്‍ തിടമ്പുനൃത്തവും തെയ്യവും തിറയും ചെണ്ടമേളവുമെല്ലാം ഉള്‍പ്പെട്ടിരുന്നു.  എല്ലാ ക്ഷേത്രകലകളിലും മറ്റ് മതസ്ഥരുടെ ആചാരപരമായ കലകളിലും ഉള്‍ച്ചേര്‍ന്ന കലാമൂല്യങ്ങളെ ചേര്‍ത്തുകൊണ്ടുള്ള സാംസ്കാരികപരിപാടികള്‍ പൊതുവേദികളില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. യുവജനോത്സവങ്ങളില്‍ ഇവയില്‍ പലതും മത്സര ഇനവുമാണ്്. തെയ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രകലകള്‍ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ചത് അന്താരാഷ്ട്രരംഗത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. ലോക കായിക കലാ മത്സരവേദികളില്‍ തങ്ങളുടെ തനതുകലകള്‍ അവതരിപ്പിക്കുക എന്നത് എല്ലാ രാഷ്ട്രങ്ങളും അഭിമാനപൂര്‍വം ചെയ്തുവരുന്നതുമാണ്.

ഇത്തരം തനത് പരമ്പരാഗത കലാവതരണങ്ങളെ എതിര്‍ക്കുന്ന ബിജെപി തന്നെയാണ് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഭക്തരുടെ ആരാധനാമൂര്‍ത്തികളുടെ വേഷംകെട്ടി തെരുവിലിറങ്ങുന്നത്. ഗണേശപ്രതിമകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയിലെമ്പാടും ഭക്തി കച്ചവടം ചെയ്യുകയാണ്. മതവിശ്വാസത്തെ രാഷ്ട്രീയ ഉപകരണമാക്കാനുള്ള ബിജെപി തന്ത്രത്തെ ജനം തിരിച്ചറിഞ്ഞെന്നാണ് അവരുടെ ജന്മാഷ്ടമി ആഘോഷത്തിലെ ശോഷിച്ച പങ്കാളിത്തം വ്യക്തമാക്കുന്നത്. ഈ തിരിച്ചറിവിലേക്ക് ജനങ്ങളെ നയിച്ചതാകട്ടെ, സംഘപരിവാര്‍ അജന്‍ഡ തുറന്നുകാട്ടി പുരോഗമനപ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി നടത്തിയ പ്രചാരണങ്ങളും. പരമ്പരാഗത കലാമൂല്യങ്ങളെ പിന്‍പറ്റുന്നത് സംഘപരിവാര്‍ വിമര്‍ശനംകൊണ്ട് ഉപേക്ഷിക്കപ്പെടേണ്ടതല്ല. ഏറ്റവും ബൃഹത്തായ വര്‍ഗീയവിരുദ്ധ മതനിരപേക്ഷ ഉള്ളടക്കം ഒരു ജനകീയവിദ്യാഭ്യാസം എന്ന നിലയില്‍ നടത്തപ്പെട്ട പരിപാടിയാണ് കഴിഞ്ഞ ഒരാഴ്ച കേരളത്തില്‍ നടന്നത്. തരംപോലെ വര്‍ഗീയതയുമായി സന്ധിചെയ്യുകയും മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനും ഈ ജനകീയ പരിപാടിയുടെ സ്വീകാര്യതയും പങ്കാളിത്തവും പാഠമാകേണ്ടതാണ്


 എം വി ഗോവിന്ദന്‍

തമസ്സ് പരക്കാതെ നോക്കണം


കേരളം തങ്ങളുടെ ടാര്‍ജെറ്റാണെന്ന് ഏതാണ്ടെല്ലാ വര്‍ഗീയ രാഷ്ട്രീയക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ പലമട്ടില്‍ നടക്കുന്നതായി ഭയപ്പെടുന്നു. കണ്ണൂരിലെ തളാപ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകശ്രമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നു. ശസ്ത്രക്രിയക്കായി സര്‍ജന്‍മാര്‍ ഉപയോഗിക്കുന്ന കത്തിയാണത്രെ കൊലപാതകികളുടെ നവീന ആയുധം. മുമ്പ് തെരുവുനായകളെ തലയറുത്തു കൊന്ന് പരിശീലനം നടത്തുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കാസര്‍കോട്ടെ മദ്രസാ അധ്യാപകന്‍ മുഹമ്മദ് റിയാസിന്റ കൊലപാതകം ഈ നാണയത്തിന്റെ മറുവശമായി കാണണം. അവിടെ ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
മുഹമ്മദ് റിയാസിന്റെ കൊലപാതകം എന്റെ ഓര്‍മയെ കാല്‍നൂറ്റാണ്ടിനു പിറകിലേക്ക് കൊണ്ടുപോയി. ഏതാണ്ട് സമാനമായ സംഭവമാണ് അന്ന് എന്റെ ഗ്രാമമായ (തൃശൂരിലെ) കാട്ടൂരില്‍ നടന്നത്. ഇവിടെയുള്ള ഒരു ഒറ്റമുറി മദ്രസയില്‍ കിടന്നുറങ്ങിയിരുന്ന അലി എന്ന പട്ടാമ്പിക്കാരന്‍ മുക്രിയെ ഒരു സംഘം ആര്‍എസ്എസുകാര്‍ തലങ്ങുംവിലങ്ങും വെട്ടിക്കൊന്നു. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ഭീകരമായ ദൃശ്യം വെട്ടേറ്റു കിടക്കുന്ന ആ മൃതശരീരമാണ്. ആദ്യത്തെ വെട്ടുകിട്ടിയപ്പോള്‍ ആ പാവം മനുഷ്യന്‍ തലയിണ എടുത്തായിരിക്കണം തന്റെ ജീവനുവേണ്ടിയുള്ള അവസാനത്തെ പ്രതിരോധം നടത്തിയത്. കാരണം തലയിണ ഛിന്നഭിന്നമായി കിടന്നിരുന്നു. പറന്നുവീണ പഞ്ഞിത്തുണ്ടുകള്‍ തളംകെട്ടിയ ചോരയിലും മൃതശരീരത്തിലും വീണുകിടക്കുന്നു. ജയിലില്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, എന്തിനെന്നറിയാതെ ആക്രമിക്കപ്പെടുക, കൊല്ലപ്പെടുക എന്നതില്‍പ്പരം ഭീകരമായ സംഗതിയില്ല. 
അന്നും ഏഴോ എട്ടോ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജീവപര്യന്തം ശിക്ഷയാണ് കോടതി അവര്‍ക്കു നല്‍കിയത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത ആ കേസില്‍ അപ്പീല്‍ കോടതി ശിക്ഷ ലഘൂകരിക്കുകയോ റദ്ദാക്കുകയോ ചെയ്തു എന്നാണ് ഓര്‍മ. ജീവിതമാര്‍ഗം തേടി മലബാറില്‍നിന്നു വരുന്നവരാണ് ഞങ്ങളുടെ നാട്ടിലെ പള്ളികളിലെ മൊല്ലാക്കമാരും കത്തീബുകളും. കുട്ടികളെ ഓതാന്‍ പഠിപ്പിച്ചും ഊഴമിട്ട് സമ്പന്ന വീടുകളില്‍ ചെന്ന് ഭക്ഷണം കഴിച്ചും ജീവിക്കുന്ന അവരില്‍ പുരോഹിതര്‍ എന്ന ഭാവം കണ്ടിട്ടില്ല. ആരും അവരെ അങ്ങനെ ഗൌനിക്കാറുമില്ല. കാസര്‍കോട്ട് കൊല്ലപ്പെട്ട മതാധ്യാപകനെപ്പോലെ അലി മുക്രിക്കും കൊലപ്പെടുത്തിയവരുമായി എന്തെങ്കിലും ബന്ധമോ പരിചയമോ അതിന്മേലുണ്ടാകാവുന്ന വിദ്വേഷമോ ഉണ്ടായിരുന്നില്ല. ആ രാത്രിയില്‍ കാട്ടൂരില്‍ത്തന്നെയുള്ള മറ്റു രണ്ട് മുസ്ളിം പള്ളികള്‍ക്കു നേരെയും ആക്രമണം നടന്നിരുന്നു. അവ രണ്ടും അടച്ചുറപ്പുള്ള കെട്ടിടങ്ങള്‍ ആയതുകൊണ്ട് അനിഷ്ടസംഭവം ഉണ്ടായില്ല. മൂന്നാമത്തെ ജീര്‍ണിച്ച വാതിലുകളുള്ള ആ ഒറ്റമുറി മദ്രസ അക്രമികള്‍ക്ക് സൌകര്യപ്പെട്ടു കിട്ടി.
കൊടിഞ്ഞിയിലെ മതം മാറിയ ഫൈസലിന്റെയും കാസര്‍കോട്ടെ മുഹമ്മദ് റിയാസിന്റെയും കൊലപാതകങ്ങള്‍ കേരളത്തിലെ സംഘപരിവാര്‍ ദൌത്യം പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചന നല്‍കുന്നു. നരേന്ദ്ര മോഡിയെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ഭരണാധികാരികളായി മാറുമ്പോള്‍ അതിനനുസൃതമായ മാറ്റം ഉണ്ടാകണമല്ലോ. കൃത്യമായ ഉദ്ദേശ്യത്തോടെ ഒരു കൊലപാതകമോ സ്ഫോടനമോ നടത്താന്‍ ആദ്യം തീരുമാനിക്കുകയും അതിനു പറ്റിയ സ്ഥലവും ഇരയും പിന്നീട് കണ്ടെത്തുകയും ചെയ്യുന്നതാണ് ലോകമെങ്ങും മത രാഷ്ട്രീയ തീവ്രവാദികള്‍ അനുഷ്ഠിച്ചു കാണുന്ന രീതി. ഇറാനിലും സിറിയയിലും ഐഎസ്  ഇതേ രീതി അവലംബിക്കുന്നു. ഇവിടെ പള്ളിയും പുരോഹിതനുമാകുമ്പോള്‍,  ഒത്തുകിട്ടിയാല്‍ ഒന്നാന്തരം ഒരു വര്‍ഗീയ ലഹള. അതിലൂടെ സമൂഹത്തിലുണ്ടാകുന്ന ശത്രുതാപരമായ ഭിന്നത. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഈ വഴിക്ക് അധികാരത്തിലെത്താമെന്ന് ഗുജറാത്തിലും യുപിയിലും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതാണ്. കൈ നനയാതെ എന്നുപറയാനാവില്ല. അന്യന്റെ ചോരകൊണ്ട് കൈ നനയുന്നുണ്ടല്ലോ.
വര്‍ഗീയ ലഹളകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഭീഷ്മാ സാഹ്നിയുടെ തമസ്സ്എന്ന നോവലാണ് എനിക്ക് ഓര്‍മ വരിക. ഇന്ത്യക്കുള്ളില്‍ ശൈഥില്യത്തിന്റെ മാരക വിത്തുകള്‍ വിതയ്ക്കപ്പെട്ട വിഭജനകാല വര്‍ഗീയ കലാപങ്ങളുടെ ചോരയില്‍ കാലു നനഞ്ഞ് നടന്നാകണം സാഹ്നി ആ നോവല്‍ എഴുതിയത്. ദളിത് കോളനിയിലെ തന്റെ കുടിലില്‍ വച്ച് ഒരു മനുഷ്യന്‍ പന്നിയെ കൊല്ലുന്ന രംഗത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പന്നിയെ കൊല്ലുന്നതും മുറിച്ചുവില്‍ക്കുന്നതും അയാളുടെ തൊഴിലാണ്. പക്ഷേ, ആ രാത്രിയില്‍ അത്രയും രഹസ്യമായി ആ പന്നിയെ കൊല്ലുന്നത് എന്തിനു വേണ്ടിയാണെന്ന് അവനറിഞ്ഞുകൂടാ. ഒരു യജമാനന്‍ വന്നു പറഞ്ഞു:എടാ, നീ ഒരു പന്നിയെ കൊന്ന് എന്നെ ഏല്‍പ്പിക്കണം.
പ്രതിഫലമായി കിട്ടിയ ഒരു വയര്‍ ഭക്ഷണവും മദ്യവും കഴിച്ച് എവിടെയോ കിടന്നുറങ്ങിയ അയാള്‍ പിന്നെ ഉണരുന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. അതിനകം ആ കോളനി കത്തിച്ചാമ്പലായിരുന്നു. കോളനി മാത്രമല്ല, നഗരവും. അടുത്ത ഗ്രാമങ്ങളിലേക്ക് കൊള്ളയും കൊള്ളിവയ്പും പടര്‍ന്നുകൊണ്ടിരിക്കുന്നു. നൂറുകണക്കിനു പേര്‍ ഇതിനകം കൊല്ലപ്പെട്ടു. അന്തംവിട്ടു പുറത്തുവന്ന അവനോട് പരക്കംപായുന്നവര്‍ പറയുന്നു: അവന്മാര്‍ പള്ളിക്കു മുമ്പില്‍ പന്നിയെ കൊന്ന് കൊണ്ടിട്ടു.
ഇപ്പോള്‍ ഇരയെന്നപോലെ ഉപകരണവും മൃഗത്തിനു പകരം മനുഷ്യന്‍ ആയിരിക്കുന്നു എന്ന വ്യത്യാസമുണ്ട്. ഞാന്‍ ഓര്‍ക്കുന്നു: ഏതാണ്ട് സമാനമായ സാമൂഹ്യ സാഹചര്യങ്ങളാണ് അന്ന് കാട്ടൂര്‍ സംഭവം നടക്കുമ്പോള്‍ രാജ്യത്തുണ്ടായിരുന്നത്. ബാബ്റി മസ്ജിദ് ആക്രമിച്ചു തകര്‍ക്കപ്പെട്ടിട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രചണ്ഡമായ വര്‍ഗീയ പ്രചാരണം. ചോരയൊഴുക്കിക്കൊണ്ടുള്ള രഥയാത്രകള്‍. പാലക്കാട്ടെ സിറാജുന്നിസ എന്ന പിഞ്ചു പെണ്‍കുട്ടിയടക്കം ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഇഷ്ടിക പൂജ. മതവിദ്വേഷ വിഷം തുപ്പുന്ന മൈതാന പ്രസംഗങ്ങള്‍. ദുര്‍ബല വിശ്വാസിയെ അന്യമതസ്ഥനായ അയല്‍ക്കാരനെതിരെ കൊടുവാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു. ഭാഗ്യത്തിന് അന്ന് കാട്ടൂരിലോ ഇന്നു കാസര്‍കോട്ടോ കണ്ണൂരിലോ സംഘപരിവാര്‍ അജന്‍ഡ നടപ്പായില്ല. നവോത്ഥാനം നല്‍കിയ വിവേകംകൊണ്ട് കാട്ടൂര്‍ ഗ്രാമം മാത്രമല്ല, കേരളം മുഴുവന്‍ അന്നു പ്രതിരോധിച്ചു നിന്നത് എനിക്ക് ഓര്‍മയുണ്ട്. അന്നും എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. പ്രതികള്‍ അതിവേഗം പിടിയിലായി. മന്ത്രിമാരായ ടി കെ രാമകൃഷ്ണന്റെയും ലോനപ്പന്‍ നമ്പാടന്റെയും പ്രതിപക്ഷത്തെ കെ കരുണാകരന്‍, വി എം സുധീരന്‍ എന്നിവരുടെയും നേതൃത്വത്തില്‍ നാട്ടിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്ത സമാധാന റാലി തങ്ങള്‍ വര്‍ഗീയതയ്ക്ക് ഒപ്പമില്ല എന്ന് പ്രഖ്യാപിച്ചു.
ഭൂരിപക്ഷ ഹിന്ദുവര്‍ഗീയതയ്ക്ക് ബദലെന്ന വ്യാജേന ഉയര്‍ന്നുവരുന്ന എസ്ഡിപിഐ പോലുള്ള ഇസ്ളാം മത തീവ്രസംഘങ്ങള്‍ ഫലത്തില്‍ വിഷ വൃക്ഷത്തിനുള്ള ജലസേചനമായി മാറുന്നു. ഈയിടെ കോട്ടക്കലില്‍ വച്ച് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സക്കറിയ ഒരു ജമാഅത്തെ ഇസ്ളാമി വേദിയില്‍ പറഞ്ഞ കാര്യം ഓര്‍മ വരുന്നു: ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ തീവ്രവാദവും പരസ്പര പൂരകങ്ങളാണ്. കുഴിയില്‍ വീണ ആനയ്ക്ക് കയറിവരാന്‍ ചണ്ടിയിട്ടു കൊടുക്കുന്നതു പോലെയാണ് ന്യൂനപക്ഷ തീവ്രവാദംഭൂരിപക്ഷ തീവ്രവാദത്തെ സഹായിക്കുന്നത്.മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും പ്രതിരോധവും മാത്രമാണ് പ്രതിവിധി.
പ്രതിരോധത്തിന് നാം കൂടിയ വില കൊടുക്കേണ്ടി വരുമെന്നതും മറക്കരുത്. വാക്കിനെ തോക്കുകൊണ്ട് നേരിടുന്നവരാണ് വര്‍ഗീയ രാഷ്ട്രീയക്കാര്‍. ഗാന്ധിജിമുതല്‍ കല്‍ബുര്‍ഗിവരെ നമുക്ക് നഷ്ടപ്പെട്ട വിലമതിക്കാനാകാത്ത ജീവനുകള്‍ അത് തെളിയിക്കുന്നു. എഴുപതിലെ തലശ്ശേരി ലഹളക്കാലത്ത് മുസ്ളിം പള്ളിക്ക് കാവല്‍നിന്ന സഖാവ് യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയതുമുതല്‍ സംഘപരിവാറിന് ഒരുകാര്യം ബോധ്യമായിട്ടുണ്ട്. കേരളത്തില്‍ സൃഷ്ടിക്കുന്ന ഒരു വര്‍ഗീയ സംഘര്‍ഷം ഉദ്ദേശിക്കുന്ന വിധം ഫലവത്താകണമെങ്കില്‍ ആദ്യം കശാപ്പുചെയ്യേണ്ടത് ആരെയെന്ന്. ആക്രമിക്കപ്പെട്ടത് പി ജയരാജനായാലും കൊല്ലപ്പെട്ടത് കെ വി സുധീഷ് ആയാലും പത്രമാധ്യമങ്ങള്‍ക്ക് അത് ആര്‍എസ്എസ് മാര്‍ക്സിസ്റ്റ്്് സംഘട്ടനമാണ്. ശരി അവ കേവലം സംഘട്ടനങ്ങളായിത്തന്നെ നില്‍ക്കട്ടെ. പക്ഷേ, ഇന്ത്യയെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വിഭജനപ്പിശാചില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ തങ്ങള്‍ ഇതുവരെ എന്തു ചെയ്തു, ഇനി എന്തു ചെയ്യുമെന്ന് കേവലമായ രാഷ്ട്രീയഭിന്നതകള്‍ മാറ്റിവച്ച് അവര്‍ ചിന്തിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയ സ്വാതന്ത്യ്രത്തിനു വേണ്ടി താന്‍ എന്തു ചെയ്യണമെന്ന് അന്നത്തെ ഓരോ യുവാവും ചിന്തിച്ചതുപോലെ നെഞ്ചില്‍ കൈ വച്ച്് ഓരോ മലയാളിയും സ്വയം തീരുമാനമെടുക്കേണ്ടതുണ്ട്. കാരണം വര്‍ഗീയ സംഘര്‍ഷം അതുദ്ദേശിക്കുന്ന രാഷ്ട്രീയാധികാരത്തെ മാത്രമല്ല സൃഷ്ടിക്കുന്നത്. അതിന് നിരവധി പാര്‍ശ്വഫലങ്ങളുണ്ട്. അതു ഒരു ദുരന്തം മാത്രമല്ല; അവസാനമില്ലാത്ത ദുരന്തകാലത്തിന്റെ തുടക്കവുമാണ്



Friday, 14 April 2017

എന്താണ് ഗ്ളോക്കോമ

കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ചാസിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് ഞരമ്പിന് സംഭവിക്കുന്ന തകരാര്‍മൂലം ഉണ്ടാകുന്ന നേത്രരോഗമാണ് ഗ്ളോക്കോമ. ആദ്യഘട്ടങ്ങളില്‍ ഗ്ളോക്കോമയ്ക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ.ചിലപ്പോള്‍ഒരു ലക്ഷണവും ഉണ്ടാകുകയില്ല. ഒരു മുന്നറിയിപ്പും കൂടാതെതന്നെ ക്രമേണ കാഴ്ച കവര്‍ന്നെടുക്കുകയും ചെയ്യും. ഇതിനാലാണ് ഗ്ളോക്കോമ കാഴ്ചയുടെ നിശബ്ദ കവര്‍ച്ചക്കാരനെന്ന് അറിയപ്പെടുന്നത്.
യഥാര്‍ഥത്തില്‍ ഗ്ളോക്കോമ ബാധിതരായ പലരും അത് യഥാസമയം അറിയുകയില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കാതെയും വന്നാല്‍ ഗ്ളോക്കോമ അന്ധതയിലേക്ക് വഴിതെളിക്കാം. ഡബ്ള്യുഎച്ച്ഒയുടെ കണക്കുപ്രകാരം ലോകത്താകെ 60 മില്യണ്‍ ഗ്ളോക്കോമ രോഗികളുണ്ട്. തിമിരം കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ അന്ധതയ്ക്ക് കാരണമാകുന്നത് ഗ്ളോക്കോമയാണ്. ഇന്ത്യയിലാകമാനം 12 മില്യണ്‍ ആളുകള്‍ ഗ്ളോക്കോമ ബാധിതരാണ്. ഇവരില്‍ ഭൂരിഭാഗംപേരും അതെക്കുറിച്ച് അജ്ഞരാണ്.

എന്താണ് ഗ്ളോക്കോമ
ഗ്ളോക്കോമയുടെ പ്രധാന ഘടകം കണ്ണിനകത്തെ ഉയര്‍ന്ന ഐ ഒ പി (ഇന്‍ട്രാ ഒകുലര്‍ മര്‍ദം) ആണ്. ആരോഗ്യമുള്ള കണ്ണ് അക്വസ്ഹ്യൂമര്‍ എന്ന ദ്രാവകം വറ്റുന്നതിനനുസരിച്ച് നിര്‍മിച്ചുകൊണ്ടിരിക്കും. ഇത് സാധാരണ കണ്ണിന്റെ മുന്‍വശത്തുള്ള അറയിലൂടെ പോയി ഡ്രെയ്നേജ് ആംഗിളിലൂടെ ഒഴുകി രക്തത്തിലെത്തുന്നു.
ഈ സംവിധാനം തടസ്സപ്പെടുമ്പോള്‍ അക്വസ് ഹ്യൂമര്‍ കൃത്യമായി ഒഴുകിപ്പോകാതെ അത് കെട്ടിനിന്ന് കണ്ണിന്റെ മര്‍ദം കൂടുകയും ഇത് ഒപ്റ്റിക് ഞരമ്പിന് സമ്മര്‍ദം ഉണ്ടാക്കുകയും നാഡീ തന്തുക്കളെ തകരാറിലാക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സതേടിയില്ലെങ്കില്‍ കുറച്ചുകാലത്തിനകം സ്ഥിരമായിത്തന്നെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും. 

ഗ്ളോക്കോമ പലതരം
1. ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ
2. ആംഗിള്‍ ക്ളോഷര്‍ ഗ്ളോക്കോമ
ഇതുകൂടാതെ നവജാതശിശുക്കളില്‍ അപൂര്‍വമായി കണ്‍ജനിറ്റല്‍ ഗ്ളോക്കോമ ഉണ്ടാകാം.

ലക്ഷണങ്ങള്‍
ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ വേദനരഹിതവും കാഴ്ചയെ ആദ്യഘട്ടങ്ങളില്‍ ബാധിക്കാത്തതുമാണ്. നേത്രനാഡിക്ക് തകരാറുണ്ടാകുമ്പോള്‍ കാഴ്ചയുടെ പരിധിയില്‍ ശൂന്യമേഖലകള്‍ ഉണ്ടാകുന്നു. ഇത് തുടക്കത്തില്‍ കാഴ്ചയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ രോഗം സങ്കീര്‍ണമാകുമ്പോള്‍ കാഴ്ചയുടെ പരിധി ചുരുങ്ങി ഒരു തുരങ്കത്തിലൂടെ കാണുന്ന അവസ്ഥയിലേക്കു പോകുന്നു. ഇതിനെയാണ് ടണല്‍ വിഷന്‍ എന്നു പറയുന്നത്. അപ്പോഴേക്കും കാഴ്ച മങ്ങിത്തുടങ്ങും.
 

ആംഗിള്‍ക്ളോഷര്‍
 
ഗ്ളോക്കോമ
 
ലക്ഷണങ്ങള്‍
 കടുത്ത തലവേദന, കണ്ണുകഴപ്പ്, പ്രകാശസ്രോതസ്സുകള്‍ക്കുചുറ്റും പ്രകാശവലയം കാണുന്നതായി തോന്നുക.കണ്ണു ചുവപ്പ്, മനംപിരട്ടല്‍, ഛര്‍ദി, പെട്ടെന്ന് കാഴ്ച മങ്ങുക എന്നിവയാണ് ലക്ഷണങ്ങള്‍. കണ്ണിന്റെ മര്‍ദം വളരെ കൂടുതലാകാം. (>30) ഇത്അടിയന്തരമായി വൈദ്യസഹായം വേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാം. 

നോര്‍മല്‍ ടെന്‍ഷന്‍ ഗ്ളോക്കോമ
ചില വ്യക്തികള്‍ക്ക് കണ്ണിന്റെ മര്‍ദം സാധാരണ അളവിലാണെങ്കിലും നേത്രനാഡിക്ക് ക്ഷതംസംഭവിക്കാം. നേത്രനാഡിയുടെ മൃദുസ്വഭാവമാണ് ഇതിനു കാരണം. അല്ലെങ്കില്‍ നേത്രനാഡിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമാകാം.
 

ഗ്ളോക്കോമ വരാന്‍ സാധ്യതയുള്ളവര്‍ ആരെല്ലാം
1. ഗ്ളോക്കോമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍
 
2. 40 വയസ്സിനു മേലെയുള്ളവര്‍
3. പ്രമേഹം, സിക്കിള്‍സെല്‍ അനീമിയ എന്നീ രോഗങ്ങളുള്ളവര്‍
4. മയോപ്പിയ അഥവാ ഷോര്‍ട്ട്സൈറ്റ് ഉള്ള വ്യക്തികള്‍
5. വളരെക്കാലം സ്റ്റീറോയ്ഡ് മരുന്ന് ഉപയോഗിച്ചവര്‍
 
6. കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവര്‍.
 
ഇങ്ങനെയുള്ളവര്‍ എല്ലാ വര്‍ഷവും കൃത്യമായി നേത്രപരിശോധന
 
നടത്തേണ്ടതാണ്.
ഗ്ളോക്കോമ എങ്ങനെ കണ്ടെത്താം
1. വിശദമായ നേത്രപരിശോധന. കാഴ്ചശക്തി പരിശോധിക്കുക മാത്രമല്ല, കണ്ണിന്റെ ഞരമ്പ് പൂര്‍ണമായും പരിശോധിച്ച് ഗ്ളോക്കോമയുടെ ലക്ഷണമായ കപ്പിങ് (ഈുുശിഴ) എത്രത്തോളമുണ്ടെന്ന് രേഖപ്പെടുത്തണം. 
2. ടോണോ മെട്രി. കണ്ണിന്റെ നോര്‍മല്‍ പ്രഷര്‍ 12-20 ാാഒഴ ആണ്. ടോണോമീറ്റര്‍ എന്ന ഉപകരണത്തിലൂടെ കണ്ണിന്റെ പ്രഷര്‍ അളക്കുക.
 
3. പെരിമെട്രി അഥവാ വിഷ്വല്‍ ഫീല്‍ഡ്. കാഴ്ചയുടെ പരിധി അഥവാ വിഷ്വല്‍ ഫീല്‍ഡ് ചുരുങ്ങിവരുന്നതാണ് ഗ്ളോക്കോമയുടെ പ്രധാന ലക്ഷണം. ഈ ടെസ്റ്റിലൂടെ കാഴ്ചയുടെ പരിധി രേഖപ്പെടുത്തുന്നു.
 
4. പാക്കിമെട്രി (ജമരവ്യാലൃ്യ). കോര്‍ണിയയുടെ കട്ടി അളക്കല്‍
5. ഗോണിയോസ്കോപ്പി (ഏീിശീര്യീുെ). കണ്ണിന്റെ ഡ്രെയ്നേജ് ആംഗിള്‍ പരിശോധിക്കുക എന്നീ ടെസ്റ്റുകളും ആവശ്യമാണ്.
 

എങ്ങനെ ചികിത്സിക്കാം
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവപോലെത്തന്നെ ജീവിതകാലം മുഴുവന്‍ ചികിത്സ വേണ്ട രോഗമാണ് ഗ്ളോക്കോമ. തുള്ളിമരുന്നുകള്‍ ഉപയോഗിച്ച് കണ്ണിന്റെ പ്രഷര്‍ കുറയ്ക്കുക എന്നതാണ് പ്രധാന ചികിത്സ. ചിലപ്പോള്‍ ഒന്നിലധികം തുള്ളിമരുന്നുകള്‍ ഉപയോഗിക്കേണ്ടിവന്നേക്കാം. മരുന്ന് കൃത്യമായി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ ഗ്ളോക്കോമമൂലമുള്ള അന്ധത തടയാനാകൂ.
ലേസര്‍ ചികിത്സ: കണ്ണിന്റെ ഡ്രെയ്നേജ് ആംഗിളിലേക്ക് വേദനരഹിതമായ ലേസര്‍രശ്മി കടത്തിവിട്ട് സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. ഇത് അക്വസ് ഹ്യൂമര്‍ ഒഴുകാന്‍ സഹായകമാകും. ഈ ചികിത്സ ലേസര്‍ ട്രാബെക്കുലോ പ്ളാസ്റ്റി എന്ന് അറിയപ്പെടുന്നു.
ശസ്ത്രക്രിയ: തുള്ളിമരുന്നും ലേസറും ഫലപ്രദമല്ലെങ്കില്‍ ശസ്ത്രക്രിയവഴി ഡ്രെയ്നേജ് ചാനല്‍ സൃഷ്ടിച്ച് കണ്ണിന്റെ മര്‍ദം കുറയ്ക്കാം. പ്രഷര്‍ കുറഞ്ഞാലും പിന്നീട് തുള്ളിമരുന്നുകള്‍ ഉപയോഗിക്കേണ്ടിവരാം.
ആംഗിള്‍ ക്ളോഷര്‍ ഗ്ളോക്കോമാ രോഗികള്‍ 24 മണിക്കൂറിനകം ചികിത്സതേടേണ്ടത് അത്യാവശ്യമാണ്. തുള്ളിമരുന്നിനോടൊപ്പം ലേസര്‍ചികിത്സയും വേണ്ടിവരാം. ഇതോടൊപ്പം ചിലപ്പോള്‍ പ്രഷര്‍ പെട്ടെന്ന് കുറയ്ക്കുന്നതിനായി ഇന്‍ജക്ഷനും വേണ്ടിവരാം. ഉടനെ ചികിത്സ തേടിയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
പ്രത്യേകിച്ച് അപായസൂചനകളൊന്നും ഇല്ലാതെ കാഴ്ച അപഹരിക്കുന്ന രോഗമാണ് ഗ്ളോക്കോമ. എന്നാല്‍ കൃത്യമായി പരിശോധനനടത്തി രോഗം നേരത്തെ നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ ശരിയായ ചികിത്സയിലൂടെ രോഗത്തെ തടയാനാകും. അങ്ങനെ കാഴ്ച സംരക്ഷിക്കാം.
(പട്ടം എസ് യുടി ആശുപത്രിയില്‍ ഓഫ്താള്‍മളോജിസ്റ്റാണ്)